
പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം 'കൽക്കി 2898 എഡി'ക്ക് പ്രശംസയുമായി രജനികാന്ത്. ഐതിഹാസികമായ സിനിമയാണ് കൽക്കി എന്നും നാഗ് അശ്വിൻ ഇന്ത്യൻ സിനിമയെ മറ്റൊരു ലെവലിലേക്ക് എത്തിച്ചിരിക്കുന്നു എന്നും രജനികാന്ത് പ്രതികരിച്ചു. പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുകോൺ ഉൾപ്പടെയുള്ള കൽക്കി ടീമിന് അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ച രജനികാന്ത് കൽക്കി രണ്ടാം ഭാഗം കാണാൻ കാത്തിരിക്കുന്നുവെന്നും പറഞ്ഞു.
Watched Kalki. WOW! What an epic movie! Director @nagashwin7 has taken Indian Cinema to a different level. Hearty congratulations to my dear friend @AswiniDutt @SrBachchan @PrabhasRaju @ikamalhaasan @deepikapadukone and the team of #Kalki2898AD. Eagerly awaiting Part2.God Bless.
— Rajinikanth (@rajinikanth) June 29, 2024
താരത്തിന്റെ പ്രശംസയ്ക്ക് പിന്നാലെ സംവിധായകൻ നാഗ് അശ്വിനും പ്രതികരണവുമായി രംഗത്തെത്തി. 'വാക്കുകൾ കിട്ടുന്നില്ല... ഞങ്ങളുടെ മുഴുവൻ ടീമും അനുഗ്രഹീതരായി' എന്നാണ് തലൈവരുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് നാഗ് അശ്വിൻ കുറിച്ചത്. ചെന്നൈയിൽ നടന്ന ഒരു പ്രത്യേക സ്ക്രീനിങ്ങിലാണ് രജനികാന്ത് കുടുംബത്തിനൊപ്പമാണ് കൽക്കി 2898 എഡി കണ്ടതെന്ന് റിപ്പോർട്ടുകളുണ്ട്.
തിയേറ്ററുകളിൽ ആഘോഷമായി കൽക്കി; 'ത തക്കര' ഗാനം പുറത്തുവിട്ട് അണിയറപ്രവർത്തകർSir... speechless ....blessed....from our whole team 🙏 🙏🙏🙏🙏 https://t.co/PGg4bFAbf8
— Nag Ashwin (@nagashwin7) June 29, 2024
ജൂൺ 27ന് തിയേറ്റർ റിലീസ് ചെയ്ത ചിത്രം രണ്ടാം ദിനം കഴിഞ്ഞപ്പോള് ആകെ 298.5 കോടിയാണ് സ്വന്തമാക്കിയത്. പ്രഭാസിനൊപ്പം അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുക്കോൺ, ദിഷാ പടാനി, ദുൽഖർ സൽമാൻ, വിജയ് ദേവരകൊണ്ട തുടങ്ങി വമ്പൻ താരങ്ങൾ അണിനിരന്ന പാൻ ഇന്ത്യൻ ചിത്രം കൽക്കി 2898 എഡി ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ്. കാശി, കോംപ്ലക്സ്, ശംഭാള എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്കരിക്കുന്നത്.