82 വയസ്സിലും കിടിലൻ ആക്ഷൻ രംഗങ്ങൾ; 'കൽക്കി' ബിടിഎസ്സിന് പിന്നാലെ ബിഗ് ബിക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ

താരത്തിന്റെ സിനിമയോടുള്ള ഡെഡിക്കേഷനാണിത് കാണിക്കുന്നത് എന്നും പലരും സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെടുന്നു

dot image

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം 'കൽക്കി 2898 എഡി'ക്ക് എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയുടെ ആവേശം പാൻ ഇന്ത്യൻ ലെവലും കടന്ന് വിദേശ രാജ്യങ്ങളിലേക്ക് പോലും പോയിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ ബിടിഎസ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

പ്രഭാസും അമിതാഭ് ബച്ചനും ദീപിക പദുകോണും ഉൾപ്പെടുന്ന ആക്ഷൻ രംഗത്തിന്റെ ബിടിഎസ്സാണ് ശ്രദ്ധ നേടുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ ബച്ചന് സമൂഹ മാധ്യമങ്ങളിൽ നിന്ന് വൻ പ്രശംസയാണ് ലഭിക്കുന്നത്. തന്നെക്കാൾ ചെറിയ പ്രായക്കാരായ താരങ്ങൾക്കൊപ്പം ചുറുചുറുക്കോടെയാണ് ഈ 82-ാം വയസ്സിലും ബച്ചൻ ആക്ഷങ്ങൾ രംഗങ്ങൾ ചെയ്യുന്നത് എന്നും താരത്തിന്റെ സിനിമയോടുള്ള ഡെഡിക്കേഷനാണിത് കാണിക്കുന്നത് എന്നും പലരും സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെടുന്നു.

അതേസമയം കൽക്കി ആദ്യദിനം ആഗോള ബോക്സ് ഓഫീസില് നിന്ന് 191.5 കോടി രൂപയാണ് നേടിയിരിക്കുന്നത്. ഇതോടെ ഇന്ത്യന് സിനിമയിലെ മൂന്നാമത്തെ വലിയ ഓപണര് ആയിരിക്കുകയാണ് ചിത്രം. 223 കോടി നേടിയ ആര്ആര്ആറും 217 കോടി നേടിയ ബാഹുബലി രണ്ടുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്.

അവതാര പിറവികൾക്ക് ബോക്സ് ഓഫീസിൽ വൻ വരവേൽപ്പ്; കൽക്കിയ്ക്ക് ആദ്യ ദിനം തന്നെ കോടികൾ

തെലുങ്ക് ഇൻഡസ്ട്രിയിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങിയ സിനിമയും സാങ്കേതിക പരമായി മുന്നിട്ടു നിൽക്കുന്ന സിനിമയും കൂടിയാണ് കൽക്കി. മാത്രമല്ല ഇന്ത്യൻ സിനിമാ ചരിത്രത്തിൽ വ്യത്യസ്തമായ പരീക്ഷണങ്ങൾ സിനിമയിലൂടെ കൊണ്ട് വന്നിട്ടുമുണ്ട്. റിലീസിന് മുന്നേ തന്നെ ഹൈപ്പോടെ എത്തിയ സിനിമ നാലു വർഷത്തെ നിരവധി ആളുകളുടെ പ്രയത്നം കൂടിയാണ്. കൽക്കി ബ്രഹ്മാണ്ഡ ചിത്രം എന്ന വാക്കിനോട് നൂറു ശതമാനം നീതി പുലർത്തുന്നു എന്നാണ് ആരാധക പ്രതികരണം.

https://www.youtube.com/watch?v=9NzdUcxY8_4&t=22s
dot image
To advertise here,contact us
dot image