/entertainment-new/news/2024/06/27/ullozhukku-movie-to-premiere-in-los-angeles

മലയാളത്തിന്റെ ഉള്ളൊഴുക്ക് ഇനി ഹോളിവുഡും കാണും; ക്രിസ്റ്റോ ടോമി ചിത്രം ലോസ് ആഞ്ചലെസിൽ പ്രീമിയറിന്

ജൂണ് 29-ന് നടക്കുന്ന പ്രീമിയറില് പങ്കെടുക്കാനായി സംവിധായകന് ക്രിസ്റ്റോ ടോമിയും പാര്വതിയും ലോസ് ആഞ്ചലെസില് എത്തിക്കഴിഞ്ഞു

dot image

മികച്ച സ്വീകരണം നേടിക്കൊണ്ട് പ്രദര്ശനം തുടരുന്ന ക്രിസ്റ്റോ ടോമിയുടെ ഉര്വശി - പാര്വതി ചിത്രം ഉള്ളൊഴുക്ക് ഇനി ഹോളിവുഡിലേക്കും. ലോസ് ആഞ്ചലെസില് വച്ചു നടക്കുന്ന ഐഎഫ്എഫ്എല്എ (ഇന്ത്യന് ഫിലിം ഫെസ്റ്റിവല് ഓഫ് ലോസ് ആഞ്ചലെസ്)ന്റെ ഭാഗമായി പ്രശസ്തമായ സണ്സെറ്റ് ബൊളുവാഡ് തിയേറ്ററില് വച്ചാണ് ചിത്രത്തിന്റെ ലോസ് ആഞ്ചലെസ് പ്രീമിയര് നടക്കുക. ജൂണ് 29-ന് നടക്കുന്ന പ്രീമിയറില് പങ്കെടുക്കാനായി സംവിധായകന് ക്രിസ്റ്റോ ടോമിയും പാര്വതിയും ലോസ് ആഞ്ചലെസില് എത്തിക്കഴിഞ്ഞു.

അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ 'കറി& സയനൈഡ്' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചര് ഫിലിമാണ് ഉള്ളൊഴുക്ക്. സുഷിന് ശ്യാമാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്വഹിക്കുന്നത്. ഉര്വശി, പാര്വതി എന്നിവരെക്കൂടാതെ അലന്സിയര്, പ്രശാന്ത് മുരളി, അര്ജുന് രാധാകൃഷ്ണന്, ജയാ കുറുപ്പ് തുടങ്ങിയവരും ചിത്രത്തില് മറ്റുവേഷങ്ങളില് എത്തുന്നുണ്ട്. റോണി സ്ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേര്ന്ന് ആര് എസ് വി പിയുടെയും മക്ഗഫിന് പിക്ചേഴ്സിന്റെയും ബാനറുകളില് നിര്മ്മിക്കുന്ന ഉള്ളൊഴുക്കിന്റെ സഹനിര്മ്മാണം നിര്വഹിക്കുന്നത് റെവറി എന്റര്ടൈന്മെന്റ്സിന്റെ ബാനറില് സഞ്ജീവ് കുമാര് നായരാണ്.

അയാൾ സംഗീതത്തിന്റെ രാജാവാണ്...; ദേവദൂതൻ റീ റിലീസ് ട്രെയ്ലർ ഉടൻ

ഉള്ളൊഴുക്കിന്റെ അസോസിയേറ്റ് പ്രൊഡ്യൂസര്: പാഷാന് ജല്, ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, എഡിറ്റർ: കിരൺ ദാസ്, സിങ്ക് സൗണ്ട് ആൻഡ് സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത് & അനിൽ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുതാസ്, കലാസംവിധാനം: മുഹമ്മദ് ബാവ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് റീ-റീക്കോർഡിങ്ങ് മിക്സർ: സിനോയ് ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ആംബ്രോ വർഗീസ്, കാസ്റ്റിംഗ് ഡയറക്ടർ: വർഷ വരദരാജൻ, വിഎഫ്എക്സ്: ഐഡെന്റ് വിഎഫ്എക്സ് ലാബ്സ്, വിഎഫ്എക്സ് സൂപ്പർവൈസേഴ്സ്: ശരത് വിനു & ജോബിൻ ജേക്കബ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിഐ: രംഗ്റേയ്സ് മീഡിയ വര്ക്ക്സ് കൊച്ചി, വിഷ്വല് പ്രൊമോഷന്സ്: അപ്പു എന് ഭട്ടതിരി, പിആര്ഒ: ആതിര ദിൽജിത്ത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us