
തിയേറ്ററിൽ വിജയകരമായി പ്രദര്ശനം തുടരുന്ന 'ഗഗനചാരി' എന്ന സിനിമയുടെ ടീം വീണ്ടും എത്തുന്നു. 'മണിയൻ ചിറ്റപ്പൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സുരേഷ് ഗോപിയാണ് പ്രധാന വേഷത്തില് എത്തുന്നത്. ഗഗനചാരിയുടെ കഥ എഴുതിയ ശിവസായിയും സംവിധായകന് അരുണ് ചന്തുവും ചേർന്ന് തന്നെയാണ് മണിയൻ ചിറ്റപ്പനും ഒരുക്കുന്നത്. 'വരാഹം' ആണ് സുരേഷ് ഗോപിയുടേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം.
സയന്റിഫിക് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം കോമഡി സിനിമയാണെന്നാണ് സൂചന. ചിത്രത്തിന്റെ മോഷന് പോസ്റ്റര് പുറത്തിറങ്ങിയിട്ടുണ്ട്. അതേസമയം ഗഗനചാരി മികച്ച അഭിപ്രായം നേടുകയാണ്. ഗണേഷ് കുമാർ, ഗോകുൽ സുരേഷ്, അജു വർഗീസ്, അനാർക്കലി മരിക്കാർ തുടങ്ങിയവരായിരുന്നു ഗഗനചാരിയിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സയന്സ് ഫിക്ഷന് കോമഡി ചിത്രമായ ഗഗനചാരി ഈ മാസം 21നാണ് പ്രദർശനത്തിനെത്തിയത്. അജിത് വിനായക ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്മ്മിച്ചിരിക്കുന്നത്. 'സാജന് ബേക്കറി'ക്ക് ശേഷം അരുണ് ചന്തു ഒരുക്കുന്ന ചിത്രമാണ് ഇത്. സുര്ജിത്ത് എസ് പൈ ആണ് ഛായാഗ്രഹണം. സംവിധായകന് പ്രിയദര്ശന്റെ അസിസ്റ്റന്റ് ശിവ സായി, സംവിധായകന് അരുണ് ചന്തു എന്നിവര് ചേര്ന്നാണ് തിരക്കഥ, സംഭാഷണം എഴുതിയത്.
മെർലിൻ മൺറോയുടെ വീട് ഇനി ചരിത്ര സ്മാരകം; പ്രഖ്യാപിച്ച് ലോസ് ഏഞ്ചൽസ് സിറ്റി കൗൺസിൽപ്രശാന്ത് പിള്ളയാണ് സംഗീതം നല്കിയത്. ചിത്രസംയോജനം അരവിന്ദ് മന്മഥന്, സീജേ അച്ചു. കള എന്ന സിനിമയുടെ ചടുലമായ ആക്ഷന് രംഗങ്ങള് ഒരുക്കിയ സ്റ്റണ്ട് മാസ്റ്റര് ഫിനിക്സ് പ്രഭുവാണ് ആക്ഷന് ഡയറക്ടര്. വിഎഫ്എക്സിന് പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ഗ്രാഫിക്സ് മെറാക്കി സ്റ്റുഡിയോസാണ് ഒരുക്കിയത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷാന്ദ്, പ്രൊഡക്ഷന് കണ്ട്രോളര് സജീവ് ചന്തിരൂര്, ഗാനരചന വിനായക് ശശികുമാര്, കോസ്റ്റ്യൂം ഡിസൈനര് ബുസി ബേബി ജോണ്, കലാസംവിധാനം എം ബാവ, മേക്കപ്പ് റോണക്സ് സേവ്യര്, ചീഫ് അസോസിയേറ്റ് ഡയറക്ടര് വിഷ്ണു അരവിന്ദ്, അസോസിയേറ്റ് ഡയറക്ടര് അഖില് സി തിലകന്, അസിസ്റ്റന്റ് ഡയറക്ടര്മാര് അജിത് സച്ചു, കിരണ് ഉമ്മന് രാജ്, ലിതിന് കെ ടി, അരുണ് ലാല്, സുജയ് സുദര്ശന്, സ്റ്റില്സ് രാഹുല് ബാലു വര്ഗീസ്, പ്രവീണ് രാജ്, ക്രിയേറ്റീവ്സ് അരുണ് ചന്തു, മ്യൂറല് ആര്ട്ട് ആത്മ.