
May 14, 2025
07:38 PM
മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'എൽ 360'യിൽ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്ക്. ഏറെ നാളുകൾക്ക് ശേഷം മോഹൻലാൽ ഒരു റിയലിസ്റ്റിക് കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ സംഗീതമൊരുക്കുന്നത് ജേക്ക്സ് ബിജോയ് ആണ്. ഇപ്പോഴിതാ ഒരു മോഹൻലാൽ സിനിമയ്ക്കായി സംഗീതം ഒരുക്കുന്നതിലെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ജേക്ക്സ്.
'മലയാളത്തിന്റെ ഇതിഹാസം ശ്രീ മോഹൻലാൽ നായകനാകുന്ന സിനിമയ്ക്കായി സംഗീതമൊരുക്കുന്നു എന്നതിന്റെ ത്രില്ല് പങ്കുവെക്കുന്നു. അദ്ദേഹത്തെ നേരിൽ കാണാൻ കഴിഞ്ഞതിലും ഈ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതും ഒരേസമയം ഒരു അംഗീകാരവും സ്വപ്നതുല്യമായ കാര്യവുമാണ്,' എന്ന് ജേക്ക്സ് ബിജോയ് കുറിച്ചു. സിനിമയുടെ ഭാഗമാകാൻ അവസരം നൽകിയതിൽ സംവിധായകൻ തരുൺ മൂർത്തിക്കും നിർമ്മതാവ് എം രഞ്ജിത്ത് എന്നിവർക്കും അദ്ദേഹം നന്ദി പറഞ്ഞു.
തരുണിൻ്റെ ഓപ്പറേഷൻ ജാവ എന്ന സിനിമയ്ക്കായി സംഗീതം ഒരുക്കിയത് ജേക്ക്സ് ബിജോയ് ആയിരുന്നു. ജേക്ക്സിന്റെ ആദ്യ മോഹൻലാൽ ചിത്രമാണ് എല്‍ 360.
മലയാളത്തിന്റെ എവര്‍ഗ്രീന്‍ കോംബോയായ മോഹൻലാലും ശോഭനയും 20 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് എൽ 360. 2004 ൽ ജോഷി സംവിധാനം ചെയ്ത മാമ്പഴക്കാലത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ൽ റിലീസ് ചെയ്ത സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു.
മോഹൻലാലിന്റെ 360-ാമത്തെ ചിത്രമാണിത്. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവറിന്റെ കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒരു ചിത്രമായിരിക്കുമെന്നാണ് സൂചന. വലിയ ഇടവേളക്കു ശേഷമാണ് ഇത്തരമൊരു റിയലിസ്റ്റിക്ക് കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിക്കുന്നത്. ഒരിടത്തരം ഗ്രാമത്തിന്റെ ഉൾത്തുടിപ്പുകൾ കോർത്തിണക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം.
മലയാളത്തിന്റെ ഉള്ളൊഴുക്ക് ഇനി ഹോളിവുഡും കാണും; ക്രിസ്റ്റോ ടോമി ചിത്രം ലോസ് ആഞ്ചലെസിൽ പ്രീമിയറിന്ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണും കെ ആർ സുനിലും ചേർന്നാണ്. നിരവധി അന്താരാഷ്ട്ര ആർട്ട് ഫെസ്റ്റിവലുകളിൽ ഫോട്ടോഗ്രാഫിക് ഷോ അവതരിപ്പിച്ച ആർട്ടിസ്റ്റായ കെ ആർ സുനിൽ പ്രമുഖ ദിനപത്രങ്ങളിലും ആനുകാലികങ്ങളും എഴുതാറുമുണ്ട്.