അയാൾ സംഗീതത്തിന്റെ രാജാവാണ്...; ദേവദൂതൻ റീ റിലീസ് ട്രെയ്ലർ ഉടൻ

ദേവദൂതൻ റീമാസ്റ്റേർഡ് 4 കെ അറ്റ്മോസ് പതിപ്പ് തയ്യാറാകുന്നത്

dot image

സിബി മലയിലിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തിയ ചിത്രം 'ദേവദൂതൻ' റീ റിലീസിന് ഒരുങ്ങുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ദേവദൂതൻ റീ റിലീസിന്റെ ട്രെയ്ലർ ഉടൻ റിലീസ് ചെയ്യുമെന്നാണ് പുതിയ അപ്ഡേറ്റ്.

മാഷപ്പ് എഡിറ്റുകളിലൂടെ ശ്രദ്ധേയനായ ലിന്റോ കുര്യനാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. സിബി മലയിലിനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് ലിന്റോ ഇക്കാര്യം അറിയിച്ചത്. 'ഐതിഹാസിക സംവിധായകൻ സിബി മലയിലിനൊപ്പം ദേവദൂതൻ റീ റിലീസ് ട്രെയ്ലർ എഡിറ്റിൽ,' എന്ന കുറിപ്പോടെയാണ് ലിന്റോ വിശേഷം പങ്കുവെച്ചത്.

ദേവദൂതൻ റീമാസ്റ്റേർഡ് 4 കെ അറ്റ്മോസ് പതിപ്പ് തയ്യാറാകുന്നത്. നേരത്തെ സിനിമയുടെ പുതിയ പതിപ്പിന്റെ പണിപ്പുരയിലിരിക്കുന്ന ചിത്രം സിബി മലയിൽ പങ്കുവെച്ചിരുന്നു.

'അവസാന 30 മിനിറ്റുകൾ പുതിയൊരു ലോകത്തേക്ക് കൊണ്ടുപോയി'; കൽക്കി 2989 എഡിക്ക് പ്രശംസയുമായി രാജമൗലി

2000ത്തിൽ റിലീസ് ചെയ്ത മിസ്റ്ററി ത്രില്ലർ ചിത്രമാണ് ദേവദൂതൻ. രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഒരുങ്ങിയ സിനിമയിൽ വിശാൽ കൃഷ്ണമൂർത്തി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. ജയപ്രദ, വിനീത് കുമാർ, മുരളി, ജഗതി ശ്രീകുമാർ, ജഗദീഷ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിദ്യാസാഗർ സംഗീതമൊരുക്കിയ സിനിമയിലെ ഗാനങ്ങൾക്കെല്ലാം ഇന്നും വലിയ പ്രേക്ഷക സ്വീകാര്യതയുണ്ട്.

dot image
To advertise here,contact us
dot image