കൽക്കിക്ക് കലക്കൻ കച്ചവടം; ഓപ്പണിങ്ങിൽ 200 കോടി കൊയ്യുമെന്ന് റിപ്പോർട്ട്

ചിത്രത്തിൻ്റെ തെലുങ്ക് പതിപ്പ് അഡ്വാൻസ് ബുക്കിങ്ങിൽ ഇതിനകം 31 കോടി രൂപയിലധികം നേടിക്കഴിഞ്ഞു

dot image

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന 'കൽക്കി 2898 എഡി'യുടെ ബുക്കിങ് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. ആദ്യ ദിവസത്തെ അഡ്വാൻസ് ബുക്കിങ് ഇതിനോടകം 37 കോടി രൂപ നേടിക്കഴിഞ്ഞു. ഓപ്പണിങ്ങിൽ തന്നെ പത്ത് ലക്ഷത്തിൽ കൂടുതൽ ടിക്കറ്റുകൾ വിൽക്കുന്ന ഈ വർഷത്തെ ആദ്യ സിനിമയും കൽക്കിയാണ്.

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ഉയർന്ന പ്രീ സെയിലായി ചിത്രം മാറുമെന്നും ആദ്യ ദിനത്തിൽ ചിത്രം തിയറ്ററുകളിൽ 200 കോടി കൊയ്യുമെന്നും സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചിത്രത്തിൻ്റെ തെലുങ്ക് പതിപ്പ് അഡ്വാൻസ് ബുക്കിംഗിൽ ഇതിനകം 31 കോടി രൂപയിലധികം നേടിക്കഴിഞ്ഞു. 2ഡി പതിപ്പ് 17.6 കോടി രൂപയും 3ഡി പതിപ്പ് 13.8 കോടി രൂപയും നേടി. ഐ- മാക്സ് 3D പതിപ്പ് തെലുങ്കിൽ 10 ലക്ഷം രൂപ നേടി കഴിഞ്ഞു.

'കണ്ടിട്ടുണ്ടോ ജെല്ലിക്കെട്ട്?...' പിറന്നാൾ ദിനത്തിൽ സുരേഷ് ഗോപിയുടെ 'വരാഹം' ടീസർ എത്തി

ചിത്രത്തിന്റെ ബോളിവുഡ് പതിപ്പ് ഏകദേശം നാല് കോടി നേടി എന്നാണ് റിപ്പോർട്ട്. ഹിന്ദി പതിപ്പിൻ്റെ അഡ്വാൻസ് ബുക്കിംഗ് കളക്ഷൻ പ്രഭാസിൻ്റെ അവസാന ചിത്രമായ സലാറിനേക്കാൾ മുന്നിലാണ്. തമിഴിലും മലയാളത്തിലും ചിത്രം പുറത്തിറങ്ങും. 13.5 ലക്ഷത്തിലധികം ടിക്കറ്റുകൾ ഇതിനകം വിറ്റഴിഞ്ഞിട്ടുണ്ട്. മുൻകൂർ ബുക്കിംഗിൽ നിന്ന് 20.23 കോടി രൂപയുടെ കളക്ഷനുമായി തെലങ്കാനയാണ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ മുന്നിൽ. സംസ്ഥാനത്ത് 66% ഒക്യുപെൻസിയിൽ 2,437 ഷോകളുണ്ട്. 2,010 ഷോകളും 54% ഒക്യുപൻസിയുമുള്ള ആന്ധ്രാപ്രദേശ് ₹ 10.47 കളക്ഷൻ നേടി. 1,728 ഷോകളും 23% ഒക്യുപൻസിയുമായി കർണാടക ₹ 4.43 കോടി കളക്ഷൻ നേടി .

വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ചിത്രത്തിന്റെ അടുത്തിടെ പുറത്തുവിട്ട റിലീസ് ട്രെയിലർ പ്രേക്ഷക പ്രതീക്ഷ ഉയർത്തിയിട്ടുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ, ഇംഗ്ലീഷ് തുടങ്ങി ഒന്നിലധികം ഭാഷകളിൽ പുറത്തുവിട്ട ട്രെയിലറിന് മില്യൺ വ്യൂസാണ് ലഭിച്ചത്. ചിത്രം നാളെ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും.

dot image
To advertise here,contact us
dot image