
അടിയന്തരാവസ്ഥ കാലം പ്രമേയമാക്കി നടി കങ്കണ റണാവത്ത് സംവിധാനം ചെയ്യുന്ന 'എമര്ജന്സി' എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. സെപ്തംബര് 6ന് ചിത്രം തിയേറ്ററുകളിൽ എത്തും. നേരത്തെ തിയേറ്ററുകളിൽ എത്താനിരുന്ന ചിത്രത്തിന്റെ റിലീസ് ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മാറ്റിവയ്ക്കുകയായിരുന്നു.
കങ്കണ തന്നെയാണ് ചിത്രത്തിൽ ഇന്ദിരാ ഗാന്ധിയായി വേഷമിടുന്നത്. സഞ്ജയ് ഗാന്ധിയിയായി മലയാളത്തിലെ യുവ താരം വൈശാഖ് നായരും വേഷമിടുന്നുവെന്ന പ്രത്യേകതയുമുണ്ട്. റിതേഷ് ഷായാണ് ചിത്രത്തിന്റെ തിരക്കഥ. മണികര്ണിക ഫിലിംസാണ് നിർമാണം. കങ്കണ റണൗട്ട് നായികയായി 2019ല് പുറത്തെത്തിയ 'മണികര്ണിക: ദ് ക്വീന് ഓഫ് ഝാന്സി'യായിരുന്നു മുമ്പ് താരം സംവിധാനം ചെയ്ത ചിത്രം. കൃഷ് ജഗര്ലമുഡിക്കൊപ്പമാണ് ഈ ചിത്രം കങ്കണ സംവിധാനം ചെയ്തത്.
മാസ് കാ ബാപ്, ബോളിവുഡിന്റെ താര രാജാവ്; മൂന്ന് പതിറ്റാണ്ടെന്ന ഷാരൂഖ് യുഗംതാരത്തിന്റെ ഒടുവിൽ റിലീസ് ചെയ്ത ചിത്രം തേജസാണ്. ചിത്രം തിയേറ്ററുകളിൽ പ്രതീഷിച്ച വിജയം നേടിയില്ല. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മാണ്ഡി മണ്ഡലത്തിൽ കങ്കണ വിജയിച്ചിരുന്നു. മാണ്ഡി ലോക്സഭാ മണ്ഡലത്തിൽ 74,755 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് കങ്കണ വിജയിച്ചത്. തിരഞ്ഞെടുപ്പ് വിജയത്തിന്റെ തിളക്കം മായും മുന്നേ ചണ്ഡീഗഡ് വിമാനത്താവളത്തിൽ വെച്ച് ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥ കങ്കണയെ തല്ലിയത് വാർത്തയായിരുന്നു.