
പ്രതീക്ഷകൾ ഒട്ടും കുറയ്ക്കാതെ ഒരു ബ്ലോക്ക് ബസ്റ്റർ ചിത്രം തന്നെയാകും എന്ന് ഉറപ്പിക്കുകയാണ് എൽ 2: എമ്പുരാനായി കാത്തിരിക്കുന്ന ആരാധകർ. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഇപ്പോൾ ഗുജറാത്തിൽ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ സിനിമയെ സംബന്ധിച്ച് വമ്പൻ അപ്ഡേറ്റാണ് പുറത്തുവരുന്നത്.
ഇപ്പോൾ നടക്കുന്ന ഗുജറാത്ത് ഷെഡ്യൂളിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന സയിദ് മസൂദിൻ്റെ കഥയായിരിക്കും ചിത്രീകരിക്കുക എന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. സലാറിൽ പൃഥ്വിരാജ് അവതരിപ്പിച്ച വരദരാജ മന്നാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ച കാർത്തികേയ ദേവ് തന്നെയായിരിക്കും സയിദ് മസൂദിൻ്റെ ചെറുപ്പകാലമായെത്തുക എന്നും റിപ്പോർട്ടുകളുണ്ട്.
2019 ല് 'ലൂസിഫര്' വിജയമായതിന് ശേഷം പ്രഖ്യാപിക്കപ്പെട്ട സിനിമ മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദര്ശനത്തിനെത്തും. ആശിര്വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്സും ചേര്ന്നാണ് നിര്മ്മാണം.
'അത് നുണയാണെന്ന് എല്ലാവർക്കും അറിയാം, ഞാൻ എന്തിന് ദേഷ്യപ്പെടണം'; മീ ടു ആരോപണത്തിൽ നാനാ പടേക്കർലൂസിഫറിലെ പ്രധാന താരങ്ങളായ ടൊവിനോ തോമസ്, മഞ്ജു വാര്യര്, ബൈജു സന്തോഷ്, ഫാസില് തുടങ്ങിയവരും രണ്ടാം ഭാഗത്തിൽ ഉണ്ടാകുമെന്നാണ് സൂചന. മുരളി ഗോപി തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും തിരക്കഥാകൃത്ത്. സുജിത് വാസുദേവാണ് ഛായാഗ്രണം നിർവഹിക്കുന്നത്. സംഗീത സംവിധാനം ദീപക് ദേവ് ആണ്.