'മടങ്ങി വന്തിട്ടേൻ...' തമിഴ് നാട്ടിൽ തിരുവിഴ; വിജയ് സേതുപതി 'മഹാരാജ' 50 കോടി കടന്നു

ആഗോള തലത്തിൽ വൈകാതെ തന്നെ 100 കോടി ക്ലബ്ബിൽ മഹാരാജ എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തലുകൾ

dot image

റീ റിലീസുകൾക്ക് ഇനി വിട. തമിഴ് നാട്ടിലെ തിയേറ്ററുകളിൽ തിരുവിഴയാണിപ്പോൾ. വിജയ് സേതുപതി നായകനായ 'മഹാരാജ' 50 കോടി കടന്നിരിക്കുകയാണ്. റിലീസ് ചെയ്ത് ഏഴു ദിവസം കൊണ്ട് 55 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ കളക്ഷൻ. തമിഴ് ഇൻഡസ്ട്രിയിൽ ഈ വർഷത്തെ രണ്ടാമത്തെ 50 കോടി ചിത്രമാണിത്. ആഗോള തലത്തിൽ വൈകാതെ തന്നെ 100 കോടി ക്ലബ്ബിൽ മഹാരാജ എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തലുകൾ.

താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പെർഫോമൻസാണ് മഹാരാജയിലൂടെ കാഴ്ച്ചവെച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകപക്ഷം. കൂടാതെ വാണിജ്യപരമായ നേട്ടം കൊയ്യുന്ന ആദ്യ വിജയ് സേതുപതി ചിത്രം എന്ന ഖ്യാതിയും മഹാരാജ വൈകാതെ നേടും എന്ന് ഇതുവരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിനിടെ സിനിമയ്ക്കായി നടൻ വാങ്ങിയ പ്രതിഫലവും ചർച്ചയാകുന്നുണ്ട്. മഹാരാജയ്ക്കായി 20 കോടിയാണ് വിജയ് സേതുപതിക്ക് വാഗ്ദാനം ചെയ്തിരുന്ന ശമ്പളം. എന്നാല് ഇത് താരം വാങ്ങിയിട്ടില്ലെന്നും അഡ്വാന്സ് തുക മാത്രമാണ് കൈപറ്റിയിരിക്കുന്നത് എന്നുമാണ് റിപ്പോർട്ട്.

ആ ചോദ്യത്തോടെങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നു,ദേഷ്യപ്പെട്ടാൽ അവർക്ക് കണ്ടന്റ് കിട്ടും:ഹന്ന

നിഥിലൻ സ്വാമിനാഥൻ സംവിധാനം ചെയ്ത മഹാരാജ സസ്പെൻസ് ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന ചിത്രമാണ്. അഭിരാമി, അരുൾ ദോസ്, മുനിഷ്കാന്ത്, ബോയ്സ് മണികണ്ഠൻ, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗർ, പി എൽ തേനപ്പൻ എന്നിവരോടൊപ്പം അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നട്ടി നടരാജ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. പാഷൻ സ്റ്റുഡിയോസിന്റെയും ദ റൂട്ടിന്റെയും ബാനറിൽ സുദൻ സന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് ചിത്രം നിർമ്മിച്ചത്.

dot image
To advertise here,contact us
dot image