
സിനിമാ ജീവിതത്തിൽ തനിക്ക് മോശം അനുഭവമുണ്ടായിട്ടുണ്ടെന്ന് ബോളിവുഡ് നടി ഇഷാ ഗോപികര്. തനിച്ച് വന്ന് തന്നെ കാണണമെന്ന് ഒരു നടൻ ആവശ്യപ്പെട്ടതായി നടി സിദ്ധാർത്ഥ് കണ്ണനുമായുള്ള അഭിമുഖത്തിൽ പറഞ്ഞു. അതിലുൾപ്പെട്ടയാൾ ഒരു മുൻനിര നടനായിരുന്നെന്നും നടി വെളിപ്പെടുത്തി.
'പതിനെട്ടുവയസുള്ളപ്പോൾ ഒരു നടനും സെക്രട്ടറിയും എന്നെ സമീപിച്ചു. അവസരങ്ങൾ കിട്ടണമെങ്കിൽ നടന്മാരോട് കുറച്ച് സൗഹാർദ്ദപരമായി പെരുമാറണം എന്ന് അവർ പറഞ്ഞു. ഞാനെല്ലാവരോടും ഫ്രണ്ട്ലി ആണ്. പക്ഷേ അവരുദ്ദേശിച്ച ഫ്രണ്ട്ലി എന്താണെന്ന് എനിക്കു മനസിലായില്ലെന്ന് നടി പറഞ്ഞു. മറ്റൊരിക്കൽ ഡ്രൈവറോ സഹായികളോ ഇല്ലാതെ ഒറ്റയ്ക്ക് തന്നെ വന്നുകാണണമെന്ന് ഒരു നടൻ ആവശ്യപ്പെട്ടിരുന്നു. മറ്റുചില നടിമാരുമായി ചേർത്ത് അദ്ദേഹത്തിന്റെ പേര് കേൾക്കുന്ന സമയമായിരുന്നു അത്. ഒറ്റയ്ക്ക് വരാനാവില്ലെന്ന് താൻ മറുപടി നൽകിയെന്നും നടി പറഞ്ഞു. അതിലുൾപ്പെട്ടയാൾ ഒരു മുൻനിര നടനായിരുന്നെന്നും നടി വെളിപ്പെടുത്തി.
'ഗോട്ടി'ലെ വിജയ്യുടെ അടുത്ത പാട്ട്... പ്രൊമോ എത്തി, ബാക്കി പുറകെ വരുന്നുണ്ടെന്ന് വെങ്കട് പ്രഭു1998-ൽ 'ഏക് ഥാ ദിൽ ഏക് ഥാ ധഡ്കൻ' എന്ന ചിത്രത്തിലൂടെയാണ് ഇഷ ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്നത്. ഫിസ, പ്യാർ ഇഷ്ഖ് ഔർ മൊഹബത്ത്, കമ്പനി, കാണ്ടേ, പിൻജാർ, ദിൽ കാ റിഷ്താ തുടങ്ങിയവയാണ് ഇഷയുടെ ശ്രദ്ധേയമായ ചിത്രങ്ങൾ. അടുത്തിടെ ശിവ കാർത്തികേയൻ നായകനായ 'അയലാൻ' എന്ന ചിത്രത്തിൽ നെഗറ്റീവ് റോളിലും ഇഷ എത്തിയിരുന്നു.