
രജനികാന്ത് ആരാധകർക്ക് തിയേറ്ററുകളിൽ ഒരു വിരുന്നായിരുന്നു കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പേട്ട. കിടിലൻ ഡയലോഗുകളും ആക്ഷൻ രംഗങ്ങളും പാട്ടുകളും മാസ് ബിജിഎമ്മും എല്ലാമായി ഒരു ആഘോഷം തന്നെയായിരുന്നു ചിത്രം. വൻ വിജയമായ പേട്ട കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.
ലോകേഷ് കനകരാജിന്റെ കൂലി എന്ന ചിത്രത്തിലാണ് രജനികാന്ത് അടുത്തതായി അഭിനയിക്കാൻ പോകുന്നത്. ഈ ചിത്രത്തിന് ശേഷം കാര്ത്തിക് സുബ്ബരാജും രജനിയും വീണ്ടും ഒന്നിക്കാന് സാധ്യതയുണ്ടെന്ന് ന്യൂസ് 18 റിപ്പോര്ട്ട് ചെയ്യുന്നു. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നുമുണ്ടാട്ടില്ല.
അതേസമയം കൂലി എന്ന സിനിമയുടെ ചിത്രീകരണം ഈ ജൂലൈയിൽ ആരംഭിക്കുമെന്ന റിപ്പോർട്ടുകളുമുണ്ട്. സത്യരാജ്, ശോഭന, ശ്രുതിഹാസൻ തുടങ്ങിയവരുടെ പേരുകളും സിനിമയുടേതായി കേൾക്കുന്നുണ്ട്. ഇന്ത്യയിലേക്ക് സിംഗപ്പൂര്, ദുബായ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളില് നിന്നുള്ള സ്വര്ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോര്ട്ട്.
ആ ചോദ്യത്തോടെങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നു,ദേഷ്യപ്പെട്ടാൽ അവർക്ക് കണ്ടന്റ് കിട്ടും:ഹന്നടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടയ്യനാണ് താരത്തിന്റേതായി റിലീസിനൊൊരുങ്ങുന്ന ചിത്രം. ഒരു യഥാർത്ഥ സംഭവവുമായി ബന്ധപ്പെട്ടുള്ള മുഴുനീള എന്റർടെയ്നാറായിരിക്കും വേട്ടയ്യൻ എന്നാണ് പുറത്തു വരുന്ന അഭ്യൂഹം. ലൈക്ക പ്രൊഡക്ഷന് ഒരുക്കുന്ന ചിത്രത്തില് അമിതാഭ് ബച്ചന്, മഞ്ജു വാര്യര്, ഫഹദ് ഫാസിൽ, തെലുങ്ക് താരം റാണ എന്നിങ്ങനെ വലിയ താരനിര അണിനിരക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദ്രനാണ് ചിത്രത്തിന്റെ സംഗീതം.