'സത്യം തുറന്നു പറഞ്ഞാൽ അഭയ് ഡിയോളിന് സ്വന്തം മുഖം പുറത്ത് കാണിക്കാന് പറ്റില്ല'; അനുരാഗ് കശ്യപ്

'ഞാന് സത്യം പറഞ്ഞാല് അയാള്ക്ക് സ്വന്തം മുഖം പോലും പുറത്ത് കാണിക്കാന് കഴിയില്ല. പിന്നീട് അഭയ് ഡിയോളിന് സംസാരിക്കാനുള്ള ധൈര്യം പോലുമുണ്ടാകില്ല.'

dot image

നടൻ അഭയ് ഡിയോളും സംവിധായകൻ അനുരാഗ് കശ്യപും തമ്മിലുള്ള വാക് പോര് മുറുകി കൊണ്ടിരിക്കുകയാണ്. 2009-ല് അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ചിത്രം 'ദേവ് ഡി' യിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് അഭയ് ഡിയോളായിരുന്നു. നടൻ ഫൈവ് സ്റ്റാര് നിലവാരത്തിലുള്ള സൗകര്യങ്ങള് ആവശ്യപ്പെട്ടുവെന്നും സിനിമയുടെ ബജറ്റ് പോലും നോക്കിയില്ലെന്നും അനുരാഗ് കശ്യപ് ഒരു അഭിമുഖത്തില് ആരോപിച്ചിരുന്നു. ഇത് വലിയ ചർച്ചയായതോടെ അനുരാഗ് കശ്യപ് നുണയനാണെന്നും പറഞ്ഞതെല്ലാം കള്ളമാണെന്നും പ്രതികരിച്ച് താരവും രംഗത്തെത്തി. തന്നെക്കുറിച്ച് ഇല്ലാത്ത കാര്യങ്ങള് പറഞ്ഞു പരത്തുന്നുവെന്നും വിഷലിപ്തമായ സ്വഭാവത്തിനുടമയാണ് സംവിധായകനെന്ന് നടനും പറഞ്ഞു.

ഇപ്പോൾ വിഷയത്തിൽ വീണ്ടും പ്രതികരിച്ചിരിക്കുകയാണ് അനുരാഗ് കശ്യപ്. സത്യം തുറന്നു പറഞ്ഞാല് അയാള്ക്ക് സ്വന്തം മുഖം പോലും പുറത്ത് കാണിക്കാന് കഴിയില്ലെന്നും പിന്നീട് അഭയ് ഡിയോളിന് സംസാരിക്കാനുള്ള ധൈര്യം പോലുമുണ്ടാകില്ലെന്നും പറഞ്ഞിരിക്കുകയാണ് അനുരാഗ് കശ്യപ്. ബാഡ് കോപ് എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

'തരമാന സംഭവം ഇനിമേ താ പാക്ക പോറേൻ'; രജനി-കാര്ത്തിക് സുബ്ബരാജ് ടീം വീണ്ടും ഒന്നിക്കുന്നു?

'മറ്റുള്ളവരുമായി ബന്ധങ്ങള് നിലനിര്ത്തുന്നതില് ഞാന് മോശമല്ല. 'ദേവ് ഡി'യുടെ ചിത്രീകരണത്തിന് ശേഷം ഞാന് അഭയ് ഡിയോളിനെ കണ്ടിട്ടില്ല. സിനിമയുടെ പ്രൊമോഷനുകള്ക്ക് പോലും അയാള് വന്നിട്ടില്ല. അതിനുശേഷം എന്നോട് സംസാരിച്ചിട്ടേയില്ല. അയാള്ക്ക് എന്നെ വിഷലിപ്തമായ വ്യക്തി എന്ന് വിളിക്കണമെങ്കില്, ശരി, ആയിക്കോട്ടെ. എന്താണ് സംഭവിച്ചതെന്ന സത്യം എനിക്ക് തുറന്ന് പറയാന് കഴിയില്ല. കാരണം ഞാന് സത്യം പറഞ്ഞാല് അയാള്ക്ക് സ്വന്തം മുഖം പോലും പുറത്ത് കാണിക്കാന് കഴിയില്ല. പിന്നീട് അഭയ് ഡിയോളിന് സംസാരിക്കാനുള്ള ധൈര്യം പോലുമുണ്ടാകില്ലെ'ന്നാണ് അനുരാഗ് കശ്യപ് പറഞ്ഞത്.

dot image
To advertise here,contact us
dot image