
കൽക്കി സിനിമ സന്തോഷത്തിനൊപ്പം അമ്മയാകുന്നതിന്റെ ആകാംക്ഷയിലാണ് ബോളിവുഡ് താരം ദീപിക പദുക്കോൺ. ഇന്ന് മുംബൈയിൽ വെച്ച് നടന്ന കൽക്ക 2898 എ ഡിയുടെ പരിപാടിയിലെ താരം ദീപിക പദുക്കോൺ തന്നെയായിരുന്നു. ഗർഭിണിയായതിന് ശേഷമുള്ള ദീപികയുടെ ആദ്യ പൊതുപരിപാടി കൂടിയാണ് ഇത്. കറുത്ത ഡ്രെസിൽ ഗ്ലാമറസായി എത്തിയ ദീപികയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
അവതാരകനായ റാണ ദഗ്ഗുബാട്ടിയാണ് ദീപികയെ സ്റ്റേജിലേക്ക് സ്വാഗതം ചെയ്തത്. പ്രത്യേക വരവേൽപ്പോടെ വേദിയിലെത്തിയ താരം. സിനിമയിലെ റോളിനെ കുറിച്ചും സംസാരിച്ചു. ചിത്രത്തിലും ഗർഭിണിയായാണ് താരം എത്തുന്നത്, അതിനാൽ ദീപിക മെത്തേഡ് ആക്ടറാണ്, സിനിമയിൽ നിന്ന് റിയൽ ലൈഫിലേക്ക് ദീപിക ഇതുവരെയും പുറത്ത് വന്നിട്ടില്ല എന്ന റാണയുടെ തമാശയ്ക്ക് ദീപിക ചിരിച്ചുകൊണ്ട് മറുപടി കൊടുത്തത്, സിനിമ മൂന്ന് വർഷം നീണ്ടുനിന്നു, അപ്പോൾ ഞാൻ കരുതി, എങ്കിൽ പിന്ന് കുറച്ച് മാസങ്ങൾ കൂടി എന്തുകൊണ്ട് ഇങ്ങനെയായിക്കൂടാ?, എന്നായിരുന്നു.
ഇതൊരു അവിശ്വസനീയമായ അനുഭവമായിരുന്നു, മികച്ച പഠനാനുഭവം. തികച്ചും പുതിയ ലോകമായിരുന്നു, സിനിമ എന്താണെന്ന് കണ്ടെത്തി ഞങ്ങൾ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയി. വ്യക്തിപരവും തൊഴിൽപരവുമായ തലത്തിൽ അവിശ്വസനീയമായ അനുഭവം, സിനിമയെ കുറിച്ച് ദീപിക പറഞ്ഞു. സുമതി എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്.
This Pair 😍❤️#Prabhas #DeepikaPadukone pic.twitter.com/czoshJWsfU
— Prabhas FC (@PrabhasRaju) June 19, 2024
വേദിയിൽ സംസാരിച്ചതിന് ശേഷം മുന്നിലേക്ക് ഇറങ്ങി വന്ന ദീപികയെ കൈ പിടിച്ച് ഇറക്കിയത് പ്രഭാസും അമിതാഭ് ബച്ചനും ചേർന്നാണ്. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നാഗ് അശ്വിന്റെ സംവിധാനത്തിലൊരുങ്ങുന്ന സയൻസ് ഫിക്ഷൻ ഡ്രാമയാണ് കൽക്കി 2898 എ ഡി. ചിത്രത്തിൽ അമിതാഭ് ബച്ചൻ, കമൽഹാസൻ, പ്രഭാസ്, ദിഷാ പടാനി എന്നിവരുൾപ്പെടെയുള്ള വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ജൂൺ 27 ന് ചിത്രം തിയേറ്ററുകളിൽ എത്തും.
ഫാഫ് സെഞ്ച്വറി തകർത്തു വാരാൻ മക്കൾ സെൽവൻ; 'മഹാരാജ' അമ്പത് കോടിയിലേക്ക്