
May 15, 2025
11:07 AM
സിബി മലയിലിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തിയ ചിത്രം 'ദേവദൂതൻ' റീ റിലീസിന് ഒരുങ്ങുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട അപ്ഡേറ്റുമായെത്തിരിക്കുകയാണ് നിർമാതാക്കളായ കോക്കേഴ്സ് മീഡിയാ എന്റർടെയിൻമെന്റ്സ്.
ദേവദൂതൻ സിനിമയിലെ ക്ലൈമാക്സ് സീനിൽ പറന്നുയരുന്ന പ്രാവിനെ നോക്കുന്ന നായകന്റെ പോസ്റ്റർ പങ്കുവെച്ച് ചിത്രം ഉടൻ എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. പ്രധാന അണിയറപ്രവർത്തകരുടെ പേരുവിവരങ്ങൾ പോസ്റ്ററിലുണ്ടെങ്കിലും എന്നാണ് റിലീസെന്ന് വ്യക്തമായിട്ടില്ല. ചിത്രത്തിന്റെ ഡിജിറ്റൽ കളർ കറക്ഷൻ ജോലി പൂർത്തിയായതായി നിർമാതാക്കൾ നേരത്തേ അറിയിച്ചിരുന്നു. ദേവദൂതൻ റീമാസ്റ്റേർഡ് 4 കെ അറ്റ്മോസ് പതിപ്പ് തയ്യാറാകുന്നത്. നേരത്തെ സിനിമയുടെ പുതിയ പതിപ്പിന്റെ പണിപ്പുരയിലിരിക്കുന്ന ചിത്രം സിബി മലയിൽ പങ്കുവെച്ചിരുന്നു.
കൊത്തയിലെ കണ്ണന് ഭായ് ഇനിശിവകാര്ത്തികേയന്റെയും മുരുകദോസിനുമൊപ്പം; എസ് കെ 23 പുരോഗമിക്കുന്നു
2000 തിൽ റിലീസ് ചെയ്ത മിസ്റ്ററി ത്രില്ലർ ചിത്രമാണ് ദേവദൂതൻ. രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഒരുങ്ങിയ സിനിമയിൽ വിശാൽ കൃഷ്ണമൂർത്തി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. ജയപ്രദ, വിനീത് കുമാർ, മുരളി, ജഗതി ശ്രീകുമാർ, ജഗദീഷ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിദ്യാസാഗർ സംഗീതമൊരുക്കിയ സിനിമയിലെ ഗാനങ്ങൾക്കെല്ലാം ഇന്നും വലിയ പ്രേക്ഷക സ്വീകാര്യതയുണ്ട്.