
ഫാസിൽ രചനയും സംവിധാനവും നിർവഹിച്ച് 1986-ൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് 'പൂവിനു പുതിയ പൂന്തെന്നൽ'. മമ്മൂട്ടിയും സുരേഷ് ഗോപിയുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ. വാണിജ്യപരമായി ചിത്രം പരാജയമായിരുന്നു. ഈ സിനിമയിൽ മമ്മൂട്ടിയെ നായകനാക്കിയത് തന്റെ നിർബന്ധം കൊണ്ടായിരുന്നുവെന്നും അന്ന് മമ്മൂട്ടിയായിരുന്നു നമ്പർ വൺ താരം എന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സ്വർഗചിത്ര അപ്പച്ചൻ. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് സ്വർഗചിത്ര അപ്പച്ചൻ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
'പൂവിനു പുതിയ പൂന്തെന്നൽ' ആ സിനിമയുടെ പരാജയമാണ് അടുത്ത സിനിമ എടുക്കാനുള്ള കാരണം. അഞ്ചു സിനിമകളാണ് മമ്മൂട്ടിയുടെ അന്ന് റിലീസിനൊരുങ്ങുന്നത്. അതിൽ ആവനാഴി സൂപ്പർ ഹിറ്റായിരുന്നു. അതുകൊണ്ട് തന്നെ മറ്റു സിനിമകൾ അത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഒരു ഹീറോയുടെ അഞ്ചു സിനിമകൾ ഒരു സീസണിൽ ഇറങ്ങുക എന്ന് പറഞ്ഞാൽ അത് ഇന്ന് നടക്കുന്ന കാര്യമല്ലല്ലോ. അന്ന് മമ്മൂക്കയായിരുന്നു നമ്പർ വൺ. മോഹൻലാൽ കയറി വരുന്നല്ലേയുള്ളു. ആ സിനിമയിൽ മമ്മൂട്ടിയെ നായകനാക്കിയത് എന്റെ നിർബന്ധം കൊണ്ടാണ്. ഫാസിൽ സാർ പറഞ്ഞത് വേറെ പുതുമുഖങ്ങളെ വെച്ച് ചെയ്യാം എന്നായിരുന്നു. എന്റെ മനസ്സിൽ ഒരു സിനിമ ചെയ്യണം എന്നേ ഉണ്ടായിരുന്നുള്ളു. ആ സിനിമയ്ക്ക് സാമ്പത്തിക ക്ഷീണം വന്നപ്പോൾ മമ്മൂക്കയും ഫാസിൽ സാറും ചേർന്നാണ് സഹായിച്ചത്' എന്നാണ് സ്വർഗചിത്ര അപ്പച്ചൻ പറയുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2024: ടി വി 9- പോള്സ്ട്രാറ്റ് സര്വ്വേയില് കേരളത്തില് യുഡിഎഫിന് 16 സീറ്റ്തന്റെ സിനിമാ മോഹം ഒരു സിനിമ കൊണ്ട് തീരരുത് എന്ന നിർബന്ധം അവർക്കുണ്ടായിരുന്നതായി തോന്നിയെന്നും സ്വർഗചിത്ര അപ്പച്ചൻ പറഞ്ഞു. ഒരുപാട് കാലം സംവിധായകൻ ഫാസിലിന്റെ വീട്ടിൽ സിനിമ ചെയ്യണം എന്ന മോഹമായി ചെന്നിരുനെന്നും അപ്പോഴെല്ലാം അദ്ദേഹത്തിന് നിരാശയാണ് ഉണ്ടായിരുന്നത് എന്നും അപ്പച്ചൻ പറഞ്ഞു. ഫാസിലിന്റെ പിതാവ് പറഞ്ഞതിന് ശേഷമാണ് ഇവർ ഒരു സിനിമയിൽ ഒരുമിക്കുന്നതെന്നും അപ്പച്ചൻ പറഞ്ഞു.