ഗോവയിൽ അസുഖ ബാധിതയായി ഷാരൂഖ് ഖാന്റെ ഗുരു; കാണാൻ വരണമെന്ന് അപേക്ഷിച്ച് കോൺഗ്രസ്

ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് സരിതാ ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്

dot image

അസുഖ ബാധിതനായി ഗോവയിൽ കാഴിയുന്ന ഷാരൂഖ് ഖാന്റെ ഗുരുവും സുഹൃത്തുമായ എറിക് ഡിസൂസയെ കാണാൻ വരണമെന്ന അഭ്യർത്ഥനയുമായി കോൺഗ്രസ് നേതാവ് സരിതാ ലൈറ്റ്ഫ്ലാംഗ്. ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് സരിതാ ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്.

എറിക്കിന്റെ ആരോഗ്യ സ്ഥിതി മോശമാണെന്നും കുറച്ച് സമയത്തേക്കെങ്കിലും അദ്ദേഹത്തിന്റെ അരികിലിരിക്കണമെന്നും ഗോവയിൽ നിന്ന് വളരെ അകലെയല്ല മുംബൈ എന്നും സരിതാ വീഡിയോയിൽ ഓർമ്മിപ്പിക്കുന്നു.

'മുംബൈയിൽ നിന്ന് ഗോവയിലേക്ക് ഒരു മണിക്കൂർ മാത്രമാണ് വിമാനയാത്ര. അദ്ദേഹത്തിന്റെ ആരോഗ്യം ശരിക്കും വഷളായിക്കൊണ്ടിരിക്കുകയാണ്, അദ്ദേഹത്തിന് ഇനി സംസാരിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.ഇതെന്റെ അവസാനത്തെ അഭ്യർത്ഥനയായാണ് തോന്നുന്നത്, എസ്ആർകെയുമായി ബന്ധപ്പെടാനുള്ള എൻ്റെ അവസാന ശ്രമമാണ് ഇത്. താങ്കളുടെ സന്ദർശനം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വളരെ അർഥവത്തുള്ളതാണ്', സരിതാ പറഞ്ഞു.

പോരാട്ടത്തിന് മുന്നാടി തമിഴ് മക്കൾ കൂടെ...; വിജയ് തമിഴ്നാട്ടിൽ പര്യടനത്തിനൊരുങ്ങുന്നു
dot image
To advertise here,contact us
dot image