/entertainment-new/news/2024/06/14/samantha-says-that-cant-wait-for-ullozhukk-movie

ഉള്ളൊഴുക്ക് കാണാൻ കാത്തിരിക്കുന്നുവെന്ന് സമാന്ത; പങ്കുവെച്ച് പാർവതി

കറി ആൻഡ് സയനൈഡ്' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചര് ഫിലിമാണ് ഉള്ളൊഴുക്ക്

dot image

ക്രിസ്റ്റോ ടോമിയുടെ സംവിധാനത്തില് ഉര്വശിയും പാര്വതിയും ഒന്നിക്കുന്ന 'ഉള്ളൊഴുക്ക്' കാണാൻ കാത്തിരിക്കുന്നുവെന്ന് തെന്നിന്ത്യൻ താരം സമാന്ത. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം സിനിമ കാണാനുള്ള ആകാംഷ പങ്കുവെച്ചത്. 'ഇത് ഗംഭീരമായിട്ടുണ്ട്, കാത്തിരിക്കുന്നു' എന്നാണ് സാമന്ത കുറിച്ചത്. പാർവതിയും നടിയുടെ സ്റ്റോറി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ഏറെ ശ്രദ്ധ നേടിയ 'കറി ആൻഡ് സയനൈഡ്' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചര് ഫിലിമാണ് ഉള്ളൊഴുക്ക്. സുഷിന് ശ്യാമാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്വഹിക്കുന്നത്. ജൂണ് 21-നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

ഉര്വശി, പാര്വതി എന്നിവരെക്കൂടാതെ അലന്സിയര്, പ്രശാന്ത് മുരളി, അര്ജുന് രാധാകൃഷ്ണന്, ജയാ കുറുപ്പ് തുടങ്ങിയവരും ചിത്രത്തില് മറ്റുവേഷങ്ങളില് എത്തുന്നുണ്ട്. റോണി സ്ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേര്ന്ന് ആര് എസ് വി പിയുടെയും മക്ഗഫിന് പിക്ചേഴ്സിന്റെയും ബാനറുകളില് നിര്മ്മിക്കുന്ന ഉള്ളൊഴുക്കിന്റെ സഹനിര്മ്മാണം നിര്വഹിക്കുന്നത് റെവറി എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില് സഞ്ജീവ് കുമാര് നായരാണ്.

2018-ല് ആമിർ ഖാൻ, രാജ് കുമാർ ഹിറാനി എന്നിവര് അടങ്ങുന്ന ജൂറിയുടെ നേതൃത്വത്തില് ദേശീയതലത്തില് നടന്ന 'സിനിസ്ഥാന് ഇന്ത്യ' തിരക്കഥ മത്സരത്തില് 25 ലക്ഷം രൂപയുടെ ഒന്നാം സ്ഥാനം നേടിയ ക്രിസ്റ്റോ ടോമിയുടെ തിരക്കഥയാണ് ഇപ്പോള് 'ഉള്ളൊഴുക്ക് എന്ന സിനിമയാകുന്നത്. ഇതേ മത്സരത്തില് രണ്ടാം സ്ഥാനം ലഭിച്ചത് ആമിര് ഖാന്റെ നിര്മ്മാണത്തില് ഈയടുത്ത് പുറത്തിറങ്ങിയ ബിപ്ലവ് ഗോസ്വാമിയുടെ 'ലാപതാ ലേഡീസ്' എന്ന തിരക്കഥയ്ക്കായിരുന്നു.

ജോജു ജോർജിന് പരിക്കേറ്റത് 'തഗ് ലൈഫ്' ചിത്രീകരണത്തിനിടയിലല്ല; വ്യക്തമാക്കി അണിയറപ്രവർത്തകർ

ക്രിസ്റ്റോ ടോമിയ്ക്ക് കാമുകി എന്ന ഹ്രസ്വചിത്രത്തിന് അറുപത്തിമൂന്നാമത് ദേശീയ അവാര്ഡ്സില് നോണ്-ഫീച്ചര് സെക്ഷനില് മികച്ച സംവിധായകനുള്ള സ്വര്ണ്ണകമല പുരസ്കാരവും, കന്യക എന്ന ഷോര്ട്ട് ഫിലിമിന് അറുപത്തിയൊന്നാമത് ദേശീയ അവാര്ഡ്സില് നോണ്-ഫീച്ചര് സെക്ഷനില് മികച്ച നവാഗത സംവിധായകനുള്ള രജതകമല പുരസ്കാരവും ലഭിച്ചിരുന്നു. സത്യജിത്ത് റായ് ഫിലിം ഇന്സ്റ്റിറ്റ്യൂട്ടിലെ പൂര്വവിദ്യാര്ഥി കൂടിയാണ് ക്രിസ്റ്റോ ടോമി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us