വീട് ഒഴിയണമെന്ന് ഭീഷണപ്പെടുത്തി; ധനുഷിനെതിരായ കേസ് ഒത്തുതീര്പ്പാക്കി മദ്രാസ് ഹൈക്കോടതി

ധനുഷിനെ സ്വത്ത് കൈവശം വയ്ക്കുന്നതിൽ നിന്ന് തടയണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി നൽകിയത്.

dot image

വസ്തു തര്ക്കവുമായി ബന്ധപ്പെട്ട് നടന് ധനുഷിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി തീർപ്പാക്കി. ചെന്നൈ പോയസ് ഗാർഡനിലെ ഒരു വസ്തുവിൻ്റെ പേരിലുണ്ടായിരുന്ന ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസാണ് ഒത്തുതീര്പ്പാക്കിയത്. വസ്തുവിന്മേലുള്ള നടന്റെ അവകാശം തടയാന് അജയ് കുമാർ ലുനാവത്തും ഹീമ ലുനാവത്തും സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.

വിഷയം രമ്യമായി പരിഹരിക്കാമെന്ന തീരുമാനത്തിലെത്തുകയായിരുന്നു. പരാതിക്കാര് നേരിട്ടും ധനുഷ് വീഡിയോ കോണ്ഫറന്സിലൂടെയുമാണ് കോടതിയിൽ ഹാജരായത്. നളിന രാമലക്ഷ്മി എന്നയാള് വാടകയ്ക്ക് താമസിച്ചിരുന്ന പോയസ് ഗാർഡനിലെ വീട്ടില് ഫെബ്രുവരി 5ന് നടൻ തൻ്റെ സഹായികളിൽ ചിലരെ അയച്ചുവെന്നും വസ്തുവിൻ്റെ ഉടമസ്ഥാവകാശം തനിക്കാണെന്നും പറഞ്ഞുവെന്നു ഹര്ജിയില് പറഞ്ഞിരുന്നു.

നടൻ്റെ സഹായികൾ സർക്യൂട്ട് ബ്രേക്കർ നീക്കം ചെയ്ത് വൈദ്യുതി ഓഫ് ചെയ്യുകയും ഉടൻ വീട് ഒഴിയണമെന്ന് ഭീഷണിപ്പെടുത്തിയതായും ഹർജിക്കാർ പറഞ്ഞു. ധനുഷിനെ സ്വത്ത് കൈവശം വയ്ക്കുന്നതിൽ നിന്ന് തടയണമെന്നാവശ്യപ്പെട്ടായിരുന്നു ഇവർ ഹർജി നൽകിയത്. എന്നാല് കോടതിയിൽ കേസ് നിലനിൽക്കെ, ഹര്ജിക്കാർ വസ്തു ഒഴിയുകയും വിഷയം കക്ഷികൾ തമ്മിൽ രമ്യമായി പരിഹരിക്കുകയും ചെയ്യുകയായിരുന്നു.

ഒരു രാത്രിയ്ക്ക് രണ്ട് ലക്ഷം; കിംഗ് ഖാന്റെ പ്രൗഢ ഗംഭീര മാളികയുടെ വീഡിയോ വൈറലാകുന്നു
dot image
To advertise here,contact us
dot image