എന്നടാ ലോകി പണ്ണ പോറേ...; കൂലിയിൽ ഫഫയും, രജനികാന്തിനൊപ്പം രണ്ടാം സിനിമ

വേട്ടയ്യൻ എന്ന സിനിമയിലും ഫഹദ് ഭാഗമാകുന്നുണ്ട്

dot image

ലോകേഷ് കനകരാജ് -രജനികാന്ത് ചിത്രം 'കൂലി'ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. സിനിമയിലെ താരനിരയെക്കുറിച്ച് പല അഭ്യൂഹങ്ങളും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. സത്യരാജ് മുതൽ ശോഭന വരെ വൻ താരനിര സിനിമയുല് അണിനിരക്കുന്നതായി കേൾക്കുന്നുണ്ട്. ഇപ്പോഴിതാ ഫഹദ് ഫാസിലും സിനിമയുടെ ഭാഗമാകുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്.

നേരത്ത ലോകേഷിന്റെ 'വിക്രം' സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രത്തെ ഫഹദ് അവതരിപ്പിച്ചിരുന്നു. ഇക്കുറിയും നടന് ഒരു സുപ്രധാന വേഷം തന്നെ ഒരുക്കിവെച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. രജനികാന്തിനൊപ്പവും ഫഹദിന്റെ രണ്ടാമത്തെ ചിത്രമാണിത്. വേട്ടയ്യൻ എന്ന സിനിമയിൽ ഫഹദ് ഭാഗമാകുന്നുണ്ട്.

രജനികാന്തിന്റെ സ്റ്റൈലും സ്വാഗും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും താരത്തിന്റെ വില്ലൻ ഭാവങ്ങൾ വീണ്ടും കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നതായും ലോകേഷ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചിത്രം എൽ സി യുവിന്റെ ഭാഗമല്ല. ഇന്ത്യയിലേക്ക് സിംഗപ്പൂര്, ദുബായ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളില് നിന്നുള്ള സ്വര്ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോര്ട്ട്.

സണ് പിക്ചേഴ്സിന്റെ ബാനറില് കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്. ലിയോയുടെ വന് വിജയത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. അതേസമയം സിനിമയ്ക്കായി രജനികാന്ത് വാങ്ങിയ പ്രതിഫലത്തെ കുറിച്ച് ചർച്ചകളുണ്ടായി. ഷാരൂഖ് ഖാനേക്കാള് പ്രതിഫലം സ്വീകരിക്കുന്ന താരം രജനികാന്താകാൻ സാധ്യതയുണ്ട് എന്നും 280 കോടി വരെ ലഭിച്ചേക്കുമെന്നുമെന്നാണ് റിപ്പോര്ട്ടുകള്.

dot image
To advertise here,contact us
dot image