ചിയാന്റെ 'വീര ധീര ശൂരാ'വതാരം; എസ് യു അരുൺകുമാർ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ഉടൻ ആരംഭിക്കും

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞ മാസമാണ് പൂർത്തിയായത്

dot image

പ്രഖ്യാപനം മുതൽ ഏറെ ചർച്ചയാകുകയാണ് ചിയാൻ വിക്രം കേന്ദ്ര കഥാപാത്രമാകുന്ന വീര ധീര ശൂരൻ. ചിത്തയ്ക്ക് ശേഷം എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞ മാസമാണ് പൂർത്തിയായത്. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഷെഡ്യൂൾ ഉടൻ ആരംഭിക്കുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്.

ഈ മാസം 20നാണ് സിനിമയുടെ രണ്ടാം ഷെഡ്യൂളിന് തുടക്കമാകുന്നത് എന്ന് ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. മലയാളത്തില് നിന്ന് സുരാജ് വെഞ്ഞാറമൂടും സിദ്ദിഖും ചിത്രത്തില് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒരു നാടൻ ആക്ഷൻ ത്രില്ലറാകും ചിത്രമെന്നാണ് റിപ്പോർട്ട്. ചെന്നൈയിലെ തിരുവള്ളൂർ ജില്ലയിലെ തിരുട്ടണി എന്ന ചെറുപട്ടണത്തിൽ ആണ് കഥ നടക്കുന്നത്. മധ്യവയസ്കനായാണ് ചിയാൻ ചിത്രത്തിൽ അഭിനയിക്കുന്നത്.

തെന്നിന്ത്യയിലെ പ്രശസ്ത ഛായാഗ്രാഹകൻ തേനി ഈശ്വറാണ് സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുന്നത്. പേരൻപ്, കർണ്ണൻ, മാമന്നൻ തുടങ്ങിയ തമിഴ് ചിത്രങ്ങളുടെയും പുഴു, നൻപകൽ നേരത്ത് മയക്കം, ഓസ്ലർ തുടങ്ങിയ മലയാള സിനിമകളുടെയും ഛായാഗ്രഹണം നിർവഹിച്ചത് തേനി ഈശ്വറായിരുന്നു.

ഈ കല്യാണം ഇന്ത്യയ്ക്ക് പുറത്തും സൂപ്പർഹിറ്റാ; ഗുരുവായൂരമ്പല നടയില് വിദേശ കളക്ഷൻ കണക്കുകള് പുറത്ത്

ദുഷാര വിജയന് സിനിമയിൽ നിര്ണായക കഥാപാത്രമായാണ് എത്തുന്നത്. ജി വി പ്രകാശ് കുമാർ ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. എച്ച് ആർ പിക്ചേഴ്ചിന്റെ ബാനറിൽ റിയ ഷിബു ആണ് നിർമ്മാണം.

dot image
To advertise here,contact us
dot image