'നിങ്ങളിതുവരെ കണ്ടത് മഞ്ഞുമലയുടെ ഒരറ്റം മാത്രം'; 'കൽക്കി'യെ കുറിച്ച് സംവിധായകൻ

താര സമ്പന്നത കൊണ്ടും മേക്കിംഗ് കൊണ്ടും ട്രെയ്ലറിൽ തന്നെ ഞെട്ടിയിരിക്കുന്ന പ്രേക്ഷകരോടെ സംവിധായകന് പറയാനുള്ളത് ട്രെയ്ലറൊന്നും ഒന്നുമല്ല എന്നാണ്

dot image

ഇന്ത്യൻ സിനിമ പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'കൽക്കി 2898 എ ഡി'. നാഗ് അശ്വിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിന്റെ ട്രെയ്ലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയതിന് പിന്നാലെ അതുവരെ ഉണ്ടായിരുന്ന ആകാംക്ഷയുടെ പത്തിരട്ടിയിലേക്ക് എത്തിയിരിക്കുകയാണ്. താരസമ്പന്നത കൊണ്ടും മേക്കിംഗ് കൊണ്ടും ട്രെയ്ലറിൽ തന്നെ ഞെട്ടിയിരിക്കുന്ന പ്രേക്ഷകരോടെ സംവിധായകന് പറയാനുള്ളത് ട്രെയ്ലറൊന്നും ഒന്നുമല്ല എന്നാണ്.

'ഇതുവരെ കണ്ടത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. ഇങ്ങനെയൊരു ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു. ഞങ്ങളുടെ നിർമ്മാതാക്കളും താരങ്ങളും മുതൽ മിടുക്കരായ കൽക്കിയുടെ എല്ലാ അണിയറപ്രവർത്തകരും അവവരുടെ ഹൃദയവും ആത്മാവും ഈ സിനിമയ്ക്ക് നൽകിയിട്ടുണ്ട്. ഈ സിനിമ തെലുങ്ക് പ്രേക്ഷകകക്കും രാജ്യത്തെ മുഴുവൻ സിനിമാസ്വാദകർക്കും ആവേശം നൽകുന്നതായിരിക്കും,' നാഗ് അശ്വിന് കൂട്ടിച്ചേർത്തു.

ദീപിക പദുകോൺ, അമിതാഭ് ബച്ചൻ, കമൽഹാസൻ, ശോഭന തുടങ്ങിയ വൻ താരനിര തന്നെ സിനിമയുടെ ഭാഗമാകുന്നുണ്ട്. സിനിമയിൽ നെഗറ്റീവ് ഷെയ്ഡുള്ള ഒരു കഥാപാത്രത്തെയാണ് കമൽ അവതരിപ്പിക്കുന്നത്. തമിഴകത്ത് നിരവധി ഹിറ്റ് ഗാനങ്ങള്ക്ക് സംഗീതം നല്കിയ സന്തോഷ് നാരായണനാണ് കല്ക്കി 2898 എഡിയുടെയും പാട്ടുകള് ഒരുക്കിയിരിക്കുന്നത്.

വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്ത് നിർമ്മിക്കുന്ന ചിത്രം മലയാളത്തിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ നിർമ്മാണ കമ്പനിയായ വേഫെറർ ഫിലിംസാണ്. ചിത്രത്തിൽ ഡി ക്യു ഉണ്ടോ എന്നത് വ്യക്തമല്ല. ജൂണ് 27നാണ് കൽക്കി റിലീസിനെത്തുക. ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 എഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം.

dot image
To advertise here,contact us
dot image