
Aug 15, 2025
07:33 AM
ദുബായ്: ഷെയിൻ നിഗം നായകനായ 'ലിറ്റിൽ ഹാർട്ട്സ്' സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ദുബായിൽ എത്തിയ നായകന് ദുബായ് പൊലീസിന്റെ സ്നേഹ സമ്മാനം. ഇ സി എച്ഛ് ഡിജിറ്റൽ സി ഇ ഓ ഇഖ്ബാൽ മാർക്കോണിയുടെ നേതൃത്വത്തിലാണ് സെലിബ്രിറ്റികൾക്കും വിശിഷ്ട വ്യക്തികൾക്കും ഉപഹാരം കൈമാറിയത്.
ദുബായിൽ ഏറ്റവും കൂടുതൽ ചലച്ചിത്ര താരങ്ങളും അണിയറ പ്രവർത്തകരും സന്ദർശിക്കുന്ന പ്രധാനപ്പെട്ട സെലിബ്രിറ്റി ഫ്ലോറെന്ന വിശേഷണം ഇ സി എച്ഛ് ഡിജിറ്റലിനുണ്ട്. 'മന്ദാകിനി', 'ആടുജീവിതം' തുടങ്ങിയ സിനമകളുടെ പ്രൊമോഷനും ഏറ്റവും ഒടുവിൽ 'ലിറ്റിൽ ഹാർട്ട്സ്' എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നിർമാതാവ് സാന്ദ്ര തോമസ്, മഹിമ നമ്പ്യാർ, എന്നിവർക്കൊപ്പം എത്തിയപ്പോഴാണ് നടൻ ഷെയിൻ നിഗത്തിന് ദുബായ് പൊലീസിന്റെ പ്രത്യേക സ്നേഹോപഹാരം കൈമാറിയത്. ദുബായ് പോലീസ് നൽകിയ സ്നേഹ സമ്മാനത്തിന് നടൻ ഷെയിൻ നിഗം നന്ദി പറഞ്ഞു. അറബ് പൗര പ്രമുഖരുൾപ്പെടെ നിരവധി പേര് ചടങ്ങിൽ സംബന്ധിച്ചു.