റിലീസിന് ഒരുങ്ങിയിട്ടും എന്തുകൊണ്ട് 'തങ്കലാന്' വൈകുന്നു; കാരണം ധനുഷ് ചിത്രമെന്ന് നിര്മ്മാതാവ്

'ജൂൺ 13ന് റിലീസ് എന്ന തീരുമാനത്തില് പോസ്റ്റർ വരെ തയാറാക്കിയതായിരുന്നു എന്നാല്...'

dot image

ജൂൺ മാസത്തിൽ ഉറപ്പായും റിലീസുണ്ടാകുമെന്ന് പറഞ്ഞിട്ടും എന്തുകൊണ്ടാണ് വീണ്ടും വിക്രമിന്റെ 'തങ്കലാൻ' നീട്ടി വെയ്ക്കുന്നത് എന്നാണ് ആരാധകർ ഇപ്പോള് ചോദിക്കുന്നത്. സിനിമയുടെ റിലീസ് തീയതി നിരവധി തവണ മാറ്റിയതിൽ ആരാധകർ നിരാശ പങ്കുവെയ്ക്കുമ്പോൾ അതിന്റെ കാരണം കൂടി വെളിപ്പെടുത്തുകയാണ് ചിത്രത്തിന്റെ നിർമ്മാതാവ് ധനഞ്ജയൻ.

ജൂൺ 13ന് റിലീസ് എന്ന തീരുമാനത്തില് പോസ്റ്റർ വരെ തയാറാക്കിയതായിരുന്നു എന്നും എന്നാൽ പിന്നീട് ഇത് മാറ്റേണ്ടി വന്നു എന്നും ധനഞ്ജയൻ പറയുന്നു. ജൂൺ 13ന് തങ്കലാന് റിലീസ് ചെയ്യുമെന്ന കാര്യം വിതരണക്കാരായ റെഡ് ജയന്റ്റ് മൂവീസിനെ ധരിപ്പിച്ചിരുന്നു. എന്നാൽ ധനുഷ് സംവിധാനം ചെയ്ത് നായകനാകുന്ന 'റയാനു'മായി 13ന് റിലീസ് ചെയ്യുമെന്നതിനാൽ തങ്കലാൻ പിന്നീടാക്കാൻ തീരുമാനിക്കുകയായിരുന്നു.

പാ രഞ്ജിത്ത് സംവിധാനത്തിലെത്തുന്ന തങ്കലാൻ ജൂൺ അവസാനത്തോടെ എത്തുമെന്ന് പ്രതീക്ഷിക്കാം. കാരണം, ഈ മാസാവസാനം രാജ്യത്തെ വിവിധ നഗരങ്ങളിൽ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടി നടക്കുമെന്നും നിർമ്മാതാവ് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

കർണാടകത്തിലെ കോലാർ ഗോൾഡ് ഫീൽഡ്സ് ആണ് തങ്കലാൻ സിനിമയുടെ പശ്ചാത്തലം. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോലാർ ഗോൾഡ് ഫീൽഡ്സിൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ജി വി പ്രകാശ് കുമാറാണ്.

'ആ പ്രതീക്ഷ അവളില് നിന്നും ആരംഭിക്കുന്നു'; 'കല്ക്കി'യിലെ സൂപ്പര് വുമണ്
dot image
To advertise here,contact us
dot image