
തമിഴ് നടനും സംഗീത സംവിധായകനുമായ പ്രേംജി അമരൻ വിവാഹിതനായി. ഏറെക്കാലമായി സുഹൃത്തായിരുന്ന ഇന്ദുവാണ് വധു. 45-ാം വയസിലാണ് താരം വിവാഹിതനായത്. ഞായറാഴ്ച നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ഗാനരചയിതാവായ ഗംഗൈ അമരന്റെ മകനാണ് പ്രേംജി.
സംവിധായകൻ വെങ്കട്ട് പ്രഭുവാണ് പ്രേംജിയുടെ സഹോദരൻ. പ്രേംജി വിവാഹിതനാവാൻ പോകുന്ന വിവരം ഏതാനും ദിവസങ്ങൾക്കു മുൻപ് വെങ്കട്ട് പ്രഭു സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. വെങ്കട്ട് പ്രഭുവിന്റെ ചിത്രങ്ങളിലൂടെയാണ് പ്രേംജി അഭിനേതാവെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടത്.
'അപ്പടി പോട്' റീ റിലീസിൽ 50 ദിനം; 'എല്ലാ ഏരിയാവിലും അയ്യാ ഗില്ലിഡാ...'
വല്ലവൻ, തോഴാ, സന്തോഷ് സുബ്രഹ്മണ്യം, ചെന്നൈ 600028, സരോജ, ഗോവ, മങ്കാത്ത, മാസ് തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു. നോർത്ത് 24 കാതം എന്ന ചിത്രത്തിലൂടെ മലയാളത്തിലുമെത്തി. തോഴാ, മാങ്കാ, സോംബി, കസഡ തപറാ, മന്മഥ ലീലൈ, പാർട്ടി തുടങ്ങിയ ചിത്രങ്ങൾക്കായി ഇദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. വിജയ് നായകനാവുന്ന ഗോട്ട് ആണ് പ്രേംജിയുടേതായി വരാനിരിക്കുന്ന പ്രധാന ചിത്രം.