ഇത് യഥാർഥത്തിൽ നടന്ന സംഭവം തന്നെയോ?; ബോക്സ് ഓഫീസിൽ കോടികളുടെ നേട്ടവുമായി ഈ പ്രേത പടം

രണ്ടാം ദിനം 7.40 കോടി രൂപയുടെ വർധനവാണ് ഈ ഹൊറര് ചിത്രം സ്വന്തമാക്കിയത്

dot image

അഭയ് വർമ്മയും ശർവാരിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹൊറർ-കോമഡി ചിത്രം 'മുഞ്ജ്യ' മികച്ച പ്രതികരണവുമായി മുന്നോട്ട്. റിലീസ് ചെയ്ത് രണ്ട് ദിവസം കൊണ്ട് 11.61 കോടി രൂപ നേടിയതായി നിർമ്മാതാക്കൾ അറിയിച്ചു. ആദിത്യ സർപോത്ദാർ സംവിധാനം ചെയ്ത ചിത്രം വെള്ളിയാഴ്ച മെയ് ഏഴിനാണ് റിലീസ് ചെയതത്.

ആദ്യ ദിനം തന്നെ 4.21 കോടി രൂപ കളക്ട് ചെയ്ത ചിത്രം രണ്ടാം ദിനം 7.40 കോടി രൂപയുടെ വർധനവാണ് സ്വന്തമാക്കിയത്. മുഞ്ജ്യയുടെ നിര്മ്മാതാക്കളായ മഡോക്ക് ഫിലിംസ് എക്സിൽ ചിത്രത്തിൻ്റെ ബോക്സ് ഓഫീസ് കളക്ഷന് വിവരം പങ്കുവെച്ചി. ഞങ്ങളുടെ പ്രേക്ഷകരുടെ സ്നേഹം മുഞ്ജ്യയുടെ രണ്ടാം ദിവസം അവിസ്മരണീയമാക്കി എന്നായിരുന്നു നിര്മ്മാതാക്കള് എക്സില് കുറിച്ചത്.

പുനെയും മഹാരാഷ്ട്രയും കൊങ്കൺ പ്രദേശവും പശ്ചാത്തലമാക്കി, മറാത്തി നാടോടിക്കഥകളെ ആസ്പദമാക്കിയ ഒരു പുരാണ പശ്ചാത്തലത്തിലുള്ള ജീവിയുടെ കഥയാണ് ചിത്രമാണ് മുഞ്ജ്യ. ഹൊറർ കോമഡി പ്രപഞ്ചത്തിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്ന സിനിമയുടെ തിരക്കഥ നിരേൻ ഭട്ടും സംഭാഷണം യോഗേഷ് ചന്ദേക്കറുമാണ് നിര്വഹിച്ചിരിക്കുന്നത്.

നടൻ പ്രേംജി അമരൻ വിവാഹിതനായി
dot image
To advertise here,contact us
dot image