
അമൽ നീരദ് ചിത്രത്തിന്റെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയ നിറയെ. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കൊണ്ടുള്ള ക്യാരക്ടർ പോസ്റ്ററുകൾ കഴിഞ്ഞ ദിവസമാണ് സംവിധായകൻ പങ്കുവെച്ചത്. ഓരോ അപ്ഡേറ്റിനും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിരിക്കുകയാണ് അമൽ നീരദ്. 'ബോഗയ്ൻവില്ല' എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ.
ഇതുവരെ പ്രഖ്യാപിച്ച താരങ്ങളുടെ ചിത്രത്തിനൊപ്പമാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. തികഞ്ഞ സ്റ്റൈലിഷ് ആക്ഷൻചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നതെന്നാണ് പോസ്റ്ററുകൾ നൽകുന്ന സൂചന. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ജ്യോതിർമയി, ഷറഫുദീൻ, വീണ നന്ദകുമാർ, ശ്രിന്ദ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പതിനൊന്നു വർഷങ്ങൾക്ക് ശേഷമാണ് ജ്യോതിർമയി മലയാള സിനിമയിലേക്ക് തിരിച്ചു വരവ് നടത്തുന്നത്. അമൽ നീരദ് പ്രൊഡക്ഷൻസും ഉദയാ പിക്ചേഴ്സും സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റർ ട്രെൻഡിങ് ആയതിനു പിന്നാലെ നിരവധി താരങ്ങളുടെ ചിത്രം ഉൾപ്പെടുത്തി ഫാൻ മോഡ് പോസ്റ്ററുകളും രംഗത്തെത്തിയിട്ടുണ്ട്.
പോട്ടേടാ ബാലേട്ടാ എന്നത് ഐക്കോണിക് ഡയലോഗ്, അതിന്റെ റീച്ചിന് കാരണം മോഹൻലാൽ: റിയാസ് ഖാൻസംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി നിവിൻ പോളി അമൽ ചിത്രത്തിൽ ഉണ്ടെന്ന തരത്തിൽ പോസ്റ്റർ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ ഫാൻ മെയ്ഡ് പോസ്റ്റർ ആണെന്ന് പലരും കമന്റുകൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, പ്രണവ് മോഹൻലാൽ, തുടങ്ങി ബോളിവുഡിലെ ഷാരൂഖാനെ വരെ ഉൾപ്പെടുത്തി സിനിമയിലെ പോസ്റ്ററിന് സമാനമായ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്താണ് ചിത്രത്തിന്റെ പ്രമേയം എന്നും മറ്റ് അണിയറ പ്രവർത്തകർ ആരാണെന്നുമുള്ള കാര്യങ്ങൾ വൈകാതെ പുറത്തുവരും എന്നാണ് പ്രതീഷിക്കുന്നത്.