/entertainment-new/news/2024/06/08/grrr-movie-official-trailer-out-now

'നിന്നെ സിംഹക്കൂട്ടിലാണോടാ പ്രസവിച്ചത്'; ഗ്ർർർ ട്രെയിലര് പുറത്ത്

ഒരു മുഴുനീള ഹാസ്യവിരുന്നാകും ചിത്രം

dot image

കുഞ്ചാക്കോ ബോബന്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജെയ് കെ സംവിധാനം ചെയ്യുന്ന 'ഗ്ർർർ' എന്ന ചിത്രത്തിന്റെ ട്രെയിലര് പുറത്തിറങ്ങി. ഒരു പ്രത്യേക സാഹചര്യത്തില് സിംഹക്കൂട്ടില് അകപ്പെട്ടുപോകുന്ന യുവാവിന്റെ കഥ പറയുന്ന ചിത്രം ഒരു മുഴുനീള ഹാസ്യവിരുന്നാകുമെന്ന സൂചനയാണ് ട്രെയിലര് നല്കുന്നത്.

ഹിറ്റ് ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജെയ് കെ സംവിധാനം ചെയ്യുന്ന ഗ്ർർർ-ന്റെ മുന്പു പുറത്തിറങ്ങിയ ടീസറിനും ഗാനങ്ങള്ക്കും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. കുഞ്ചാക്കോ ബോബനെയും സുരാജിനെയും കൂടാതെ ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള മോജോ എന്ന സിംഹവും 'ദർശൻ' എന്നു പേരുള്ള സിംഹമായി ചിത്രത്തില് പ്രത്യക്ഷപ്പെടുന്നുണ്ട്. ഷാജി നടേശന്, തമിഴ് നടന് ആര്യ എന്നിവര് ചേര്ന്ന് നിര്മ്മിക്കുന്ന ഈ ചിത്രം ജൂണ് 14-ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ പുറത്തിറങ്ങും.

കുഞ്ചാക്കോയെയും സുരാജിനെയും കൂടാതെ അനഘ, അലന്സിയര്, മഞ്ജു പിള്ള, രാജേഷ് മാധവന്, ശ്രുതി രാമചന്ദ്രന്, ധനേഷ് ആനന്ദ്, രാകേഷ് ഉഷാര്, രതീഷ് ബാലകൃഷ്ണന് പൊതുവാള് തുടങ്ങിയവരും ചിത്രത്തില് മറ്റുവേഷങ്ങളില് എത്തുന്നുണ്ട്. 'ഗര്ര്ര്-ന്റെ സഹനിര്മ്മാണം നിര്വഹിച്ചിരിക്കുന്നത് സിനിഹോളിക്സ് ആണ്. സംവിധായകന് ജയ് കെയും പ്രവീണ് എസും ചേര്ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകനായ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷന് ഡിസൈനര് എന്നതും 'ഗര്ര്ര്...'-ന്റെ പ്രത്യേകതയാണ്.

ഛായാഗ്രഹണം: ജയേഷ് നായർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മിഥുൻ എബ്രഹാം, എഡിറ്റർ: വിവേക് ഹർഷൻ, പശ്ചാത്തല സംഗീതം: ഡോൺ വിൻസെന്റ്, സംഗീതം: ഡോൺ വിൻസെൻ്റ്, കൈലാസ് മേനോൻ, ടോണി ടാർസ്, ഗാനരചന: മനു മഞ്ജിത്, കലാസംവിധാനം: രഖിൽ, പ്രൊഡക്ഷൻ കൺട്രോളർ: ഷബീര് മലവട്ടത്ത്, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ, VF: എഗ് വൈറ്റ് വിഎഫ്എക്സ്, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം: സമീറ സനീഷ്, അഡീഷണൽ ഡയലോഗുകൾ: RJ മുരുകൻ, ക്രിയേറ്റീവ് ഡയറക്ടർ: ആൽവിൻ ഹെൻറി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മിറാഷ് ഖാൻ, വരികൾ: വൈശാഖ് സുഗുണൻ, ഡിസൈൻ: ഇല്യുമിനാര്ട്ടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, പിആര്ഒ: ആതിര ദിൽജിത്ത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us