തമിഴകത്തെ പല റെക്കോർഡുകളും വീഴും; അജിത് ചിത്രം ഒരുക്കാൻ ഒരുങ്ങി ശങ്കർ?

ശങ്കറും അജിത് കുമാറും ഒന്നിക്കുന്ന സിനിമ ഒരുങ്ങുന്നതായി റിപ്പോർട്ട്

തമിഴകത്തെ പല റെക്കോർഡുകളും വീഴും; അജിത് ചിത്രം ഒരുക്കാൻ ഒരുങ്ങി ശങ്കർ?
dot image

ബ്രഹ്മാണ്ഡ സിനിമകളുടെ സംവിധായകൻ ശങ്കറും തമിഴ് സൂപ്പർതാരം അജിത് കുമാറും ഒന്നിക്കുന്ന സിനിമ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇന്ത്യന് 2, ഇന്ത്യന് 3, രാം ചരണ് നായകനായ ഗെയിം ചെയ്ഞ്ചര് എന്നീ സിനിമകൾക്ക് ശേഷം ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിലാകും അജിത് നായകനാവുക. അടുത്തിടെ ചെന്നൈയില് വച്ച് അജിത്തും ഷങ്കറും തമ്മില് കൂടിക്കായഴ്ച നടത്തിയതായും പുതിയ പ്രൊജക്ടിനെക്കുറിച്ച് ചർച്ചകൾ നടത്തിയതായും 123 തെലുങ്ക് റിപ്പോർട്ട് ചെയ്യുന്നു.

നിലവിൽ അജിത് ആദിക് രവിചന്ദ്രന് സംവിധാനം ചെയ്യുന്ന 'ഗുഡ് ബാഡ് അഗ്ലി' എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. പ്രമുഖ പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവി മേക്കേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിലേക്ക് ബോളിവുഡ് താരങ്ങളായ ബോബി ഡിയോളും ജോൺ എബ്രഹാമും പരിഗണയിലുള്ളതായി റിപ്പോർട്ടുകളുണ്ട്. ദേവിശ്രീ പ്രസാദ് ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. അഭിനന്ദന് രാമാനുജമാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. വിജയ് വേലുക്കുട്ടിയാണ് എഡിറ്റര്.

വിടാമുയര്ച്ചിയെന്ന സിനിമയും അജിത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. അജിത്തിന്റെ കരിയറിലെ 62-ാം ചിത്രമാണ് ഇത്. മഗിഴ് തിരുമേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ സഞ്ജയ് ദത്ത്, അർജുൻ, അരുൺ വിജയ്, റെജീന കസാന്ദ്ര, ആരവ് എന്നിവർ മാറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

16 വർഷം കഴിഞ്ഞിട്ടും ക്രെയ്സിന് കുറവൊന്നുമില്ല; ഗജിനി റീ റിലീസ് ആഘോഷമാക്കി ആരാധകർ

അതേസമയം ശങ്കറിന്റെ ഇന്ത്യൻ 2 ജൂലൈ ജൂലൈ 12-ന് തിയേറ്ററുകളിലെത്തും. കമൽ ഹാസൻ നായകനാകുന്ന സിനിമയിൽ സിദ്ധാർത്ഥ്, എസ് ജെ സൂര്യ, രാകുൽ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കർ, കാളിദാസ് ജയറാം, നെടുമുടി വേണു, വിവേക്, ബോബി സിംഹ, ഗുരു സോമസുന്ദരം, മനോബാല, വെണ്ണെല കിഷോർ, ദീപ ശങ്കർ തുടങ്ങിയവർ ഇന്ത്യൻ 2ൽ അഭിനേതാക്കളാണ്. ലൈക്ക പ്രൊഡക്ഷൻസും റെഡ് ജെയ്ന്റ് മൂവീസും ചേന്നാണ് നിർമ്മാണം.

https://www.youtube.com/watch?v=qmjPbNySBUg&t=0s
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us