ഇന്ത്യയിൽ വിവാദം സൃഷ്ടിച്ചേക്കാമെന്നതിനാൽ റിലീസ് ഉപേക്ഷിച്ചു; ഒടുവിൽ ഒടിടി റിലീസിനൊരുങ്ങി 'മങ്കിമാൻ'

10 മില്യൺ ഡോളർ ബജറ്റിൽ ഒരുക്കിയ ചിത്രത്തിന് ആഗോളതലത്തിൽ 34.5 മില്യൺ ഡോളർ മാത്രമാണ് നേടാനായത്

ഇന്ത്യയിൽ വിവാദം സൃഷ്ടിച്ചേക്കാമെന്നതിനാൽ റിലീസ് ഉപേക്ഷിച്ചു; ഒടുവിൽ ഒടിടി റിലീസിനൊരുങ്ങി 'മങ്കിമാൻ'
dot image

മുംബൈ: ദേവ് പട്ടേല് സംവിധാനം ചെയ്ത് ഇന്ത്യയിൽ റിലീസ് ഉപേക്ഷിച്ച ചിത്രം മങ്കിമാൻ ഒടിടി റിലീസിനൊരുങ്ങുന്നു. ഇന്ത്യയിലൊഴികെ മറ്റ് രാജ്യങ്ങളിൽ രണ്ട് മാസം മുൻപേ റിലീസ് ചെയ്ത ചിത്രമാണ് മങ്കിമാൻ. ഇന്ത്യന് പാശ്ചത്തലത്തിലൊരുങ്ങിയ സിനിമ ജൂൺ 14-ന് യുഎസ് വീഡിയോ സ്ട്രീംഗ് പ്ലാറ്റ്ഫോമായ പീക്കോക്കിലാണ് പ്രീമിയർ ചെയ്യുക.

സിനിമയുടെ 4കെ അൾട്രാ എച്ച്ഡി, ബ്ലൂ-റേ, ഡിവിഡി പതിപ്പുകൾ ജൂൺ 25-നും ലഭിക്കും. ചിത്രത്തിന്റെ എക്സ്റ്റന്റഡ് കട്ടായിരിക്കും ഇതില് ലഭ്യമാകുക. ഇന്ത്യൻ സിനിമാസ്വാദകർക്കായി ജിയോ സിനിമ വഴിയാണ് സാധാരണ് പീക്കോക്ക് ഉള്ളടക്കങ്ങൾ ലഭ്യമാകുക. അതുകൊണ്ടു തന്നെ മങ്കി മാന് ഇന്ത്യയിൽ സംപ്രേഷണം ഉണ്ടാകുമോ എന്നതിൽ വ്യക്തതയില്ല.

സിനിമയിലെ ചില സീനുകൾ ഇന്ത്യൻ പ്രേക്ഷകരുടെ ഇടയിൽ വിവാദം സൃഷ്ടിച്ചേക്കാമെന്ന് കാട്ടിയാണ് രാജ്യത്തെ തിയേറ്ററുകളിൽ സിനിമ റിലീസ് ചെയ്യാതിരുന്നത്. 10 മില്യൺ ഡോളർ ബജറ്റിൽ ഒരുക്കിയ ചിത്രത്തിന് ആഗോളതലത്തിൽ 34.5 മില്യൺ ഡോളർ മാത്രമാണ് നേടാനായത്. തിയേറ്ററുകളിൽ എത്തുന്നതിന് മുമ്പ്, മാർച്ച് 11ന് സൗത്ത് ബൈ സൗത്ത് വെസ്റ്റിൽ ചിത്രത്തിന്റെ വേൾഡ് പ്രീമിയറും ഉണ്ടായിരുന്നു.

സിക്കന്ദർ ഖേർ, ഷാൾട്ടോ കോപ്ലി, പിതോബാഷ്, ശോഭിത ധൂലിപാല, മകരന്ദ് ദേശ്പാണ്ഡെ, വിപിൻ ശർമ്മ, അശ്വിനി കൽസേക്കർ, അദിതി കൽകുൻ്റെ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്. സംവിധായകന് ദേവ് പട്ടേല് തന്നെയാണ് പ്രധാന നായകനായി എത്തിയത്.

'അന്നും ഇന്നും വ്യക്തിപരമായി വിഷമമേയുള്ളു'; നിമിഷ സജയനെതിരായ സൈബർ ആക്രമണത്തില് ഗോകുൽ സുരേഷ്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us