
സോഷ്യൽ മീഡിയയിലൂടെ വൈറലായ ഗായകൻ ചാഹത് ഫത്തേ അലി ഖാന്റെ പാട്ട് യൂട്യൂബ് നീക്കം ചെയ്തു. 'ബഡോ ബാഡി' എന്ന ഗാനമാണ് യുട്യൂബ് ഒഴിവാക്കിയത്. പ്രശസ്ത പാകിസ്താനി ഗായിക നൂർ ജഹാന്റെ ഗാനത്തിന്റെ കവർ സോങ്ങായ ചാഹത് ഫത്തേയുടെ ഗാനത്തിന് പകർപ്പവകാശ ലംഘനം നടത്തിയതിന്റെ പേരിലാണ് നീക്കം ചെയ്തത്.
പാകിസ്താൻ, ഇന്ത്യ, ബംഗ്ലാദേശ് ഉൾപ്പെടെ ദക്ഷിണേഷ്യയിൽ വളരെയധികം പ്രചാരം നേടിയ ഗാനം 28 ദശലക്ഷത്തിലധികം പേരാണ് യൂട്യൂബിൽ കണ്ടത്. നിരവധി മീമുകളിലൂടെ പ്രശസ്തനായ ആളാണ് ചാഹത് ഫത്തേ അലി ഖാൻ. ടോക്ക് ഷോകളിലൂടെയും പ്രത്യേക പരിപാടികളിലൂടെയും ശ്രദ്ധേയനായ ചാഹത്ത് ഒരു മുന് ക്രിക്കറ്റ് കളിക്കാരൻ കൂടിയാണ്.
ਪਾਕਿਸਤਾਨੀ ਨੂਰਜਹਾਂ ਦਾ ਗਾਣਾ Bado Badi • पाकिस्तानी नूरजहाँ का bado badi गाना • Pakistani old vs new bado badi song 😄😄 funny and full comedy 🤣🤣 Pakistanis 😀😀 pic.twitter.com/c3sgyqHHwx
— KhatriKshatri Kingdom (@KhatriKKingdom) May 16, 2024
1973-ൽ പുറത്തിറങ്ങിയ 'ബനാർസി തഗ്' എന്ന ചിത്രത്തിലെ ഗാനമാണ് 'ബഡോ ബാഡി'. ഈ പാട്ടിന്റെ ഒരു ഭാഗമാണ് ചാഹത് തന്റെ ശൈലിയിലാക്കി പാടിയത്. കവർ സോങ് പാടി ഒരു ക്ലാസിക് ഗാനത്തിനെ നശിപ്പിച്ചു എന്നടതക്കം നിരവധി പ്രതികരണങ്ങളെത്തിയിരുന്നെങ്കിലും പിന്നീട് ഈ പാട്ട് റീൽസിലടക്കം ട്രെൻഡായിരുന്നു.