'തിരഞ്ഞെടുപ്പില് ജയിച്ചാൽ ശരിയായി ജീവിക്കാൻ കഴിയില്ല'; മമ്മൂട്ടിയുടെ ഉപദേശത്തെപ്പറ്റി സുരേഷ് ഗോപി

'കഴിയുമെന്ന പൂർണ വിശ്വാസമുണ്ടെങ്കിൽ മാത്രമേ ഈ തീരുമാനവുമായി മുന്നോട്ട് പോകാവൂ എന്ന് മമ്മൂക്ക പറഞ്ഞു'

'തിരഞ്ഞെടുപ്പില് ജയിച്ചാൽ ശരിയായി ജീവിക്കാൻ കഴിയില്ല'; മമ്മൂട്ടിയുടെ ഉപദേശത്തെപ്പറ്റി സുരേഷ് ഗോപി
dot image

ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ആരും പ്രതീക്ഷിക്കാതിരുന്ന ട്വിസ്റ്റായിരുന്നു നടനും ബിജെപി സ്ഥാനാർഥിയുമായ സുരേഷ് ഗോപിയുടെ വമ്പൻ ഭൂരിപക്ഷത്തോടെയുള്ള ജയം. തൃശൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭാ എംപിയായുള്ള സുരേഷ് ഗോപിയുടെ ഈ വിജയം അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ജീവിതത്തിലെ ഒരു സുപ്രധാന നാഴികക്കല്ല് കൂടിയാണ്. പ്രത്യേകിച്ച് 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും തുടർച്ചയായ രണ്ട് പരാജയങ്ങൾക്ക് ശേഷം.

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ച സുരേഷ് ഗോപിക്ക് ഏറെ നാളുകൾക്ക് മുൻപ് സഹപ്രവർത്തകനും അടുത്ത സുഹൃത്തുമായ മമ്മൂട്ടി നൽകിയ ഉപദേശം വീണ്ടും ചർച്ചയാവുകയാണ്. ഒരു അഭിമുഖത്തിലാണ് സുരേഷ് ഗോപി ഇക്കാര്യം വെളിപ്പെടുത്തിയത്. 'തിരഞ്ഞെടുപ്പിൽ ജയിച്ചാൽ നിങ്ങൾക്ക് ശരിയായി ജീവിക്കാൻ കഴിയില്ല, വലിയ ബാധ്യതയില്ലാത്തതിനാൽ രാജ്യസഭാ എംപിയായിരുന്നപ്പോൾ നിങ്ങൾക്ക് പ്രശ്നങ്ങളൊന്നുമുണ്ടായില്ല. കഴിയുമെന്ന പൂർണ വിശ്വാസമുണ്ടെങ്കിൽ മാത്രമേ ഈ തീരുമാനവുമായി മുന്നോട്ട് പോകാവൂ. എന്നാൽ ജനങ്ങളുടെ വോട്ടിൽ നിങ്ങൾ വിജയിച്ചാൽ എല്ലാവരും നിങ്ങളുടെ പിന്നാലെ തന്നെയുണ്ടാകും' എന്ന് മമ്മൂട്ടി പറഞ്ഞുവെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

ആ വെല്ലുവിളി താൻ ഏറ്റെടുക്കുകയാണെന്ന് മമ്മൂട്ടിയോട് പറഞ്ഞു എന്നും 'എങ്കിൽ അത് അങ്ങനെയാവട്ടെ' എന്ന് മമ്മൂട്ടി മറുപടി നൽകി എന്നും സുരേഷ് ഗോപി പറഞ്ഞു. ആശയപരമായി അഭിപ്രായവ്യത്യാസങ്ങളുണ്ട് എങ്കിലും സൗഹൃദവും പരസ്പര ബഹുമാനവും എന്നും കാത്തുസൂക്ഷിക്കുന്നവരാണ് മമ്മൂട്ടിയും സുരേഷ് ഗോപിയും. മനസിലാക്കാന് കഠിനമാണെങ്കിലും ലളിതമായ ഒരു മനുഷ്യനാണ് എന്നാണ് മമ്മൂട്ടിയെ കുറിച്ച് സുരേഷ് ഗോപി വിശേഷിപ്പിക്കുന്നത്.

അതേസമയം രാഷ്ട്രീയ ജീവതത്തിനിടയിലും സിനിമയിൽ സുരേഷ് ഗോപി സജീവമായിരിക്കും. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന സിനിമയാണ് പുതിയ പ്രോജക്ടുകളിൽ തനിക്കേറ്റവും പ്രതീക്ഷ നൽകുന്നതെന്നും സുരേഷ് ഗോപി കഴിഞ്ഞ ദിവസം റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

സിനിമകൾ ഉണ്ടാകും. എണ്ണമൊന്നും അറിയില്ല, പക്ഷേ കുറെ അധികം സിനിമകൾ ഉണ്ട്. അതിൽ പ്രതീക്ഷ നൽകുന്നത് മമ്മൂക്കയുടെ മമ്മൂട്ടി കമ്പനി നിർമിക്കുന്ന സിനിമയാണ്. അത് ഓഗസ്റ്റിൽ ചെയ്യണമെന്ന് പത്തു ദിവസം മുൻപേ വിളിച്ച് പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് ഫലത്തിന്റെ തലേദിവസം ആളെ വിട്ട് അതിന്റെ നീക്കങ്ങളും അവർ തുടങ്ങി കഴിഞ്ഞു. ഒറ്റക്കൊമ്പൻ ചെയ്യണം. സിനിമകൾ ചെയ്യും, കാശുമുണ്ടാക്കും. അതിൽ നിന്നും കുറച്ച് കാശ് പാവങ്ങൾക്കും കൊടുക്കും. അതൊക്കെ അങ്ങനെ തുടരും, അദ്ദേഹം വ്യക്തമാക്കി.

മഹേഷ് നാരായണൻ സംവിധാനം ചെയ്ത് മമ്മൂട്ടി നിർമിക്കുന്ന സിനിമയിലാണ് സുരേഷ് ഗോപി പ്രധാനവേഷത്തിൽ എത്തുക. മമ്മൂട്ടി, സുരേഷ് ഗോപി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവർ ഈ സിനിമയിൽ ഒന്നിച്ചെത്തിയേക്കും. മമ്മൂട്ടിയെ കൂടാതെ മറ്റൊരു നിർമാണക്കമ്പനിയും ഉണ്ടാകും. മമ്മൂട്ടി അല്ലാതെ മറ്റൊരു നടന് മമ്മൂട്ടി കമ്പനി നിര്മിക്കുന്ന ചിത്രത്തില് അഭിനയിക്കുന്നത് ഇതാദ്യമായാണ്.

'ഡിഎസ്പി'യിൽ നിന്ന് കൃതി ഷെട്ടിയെ ഒഴിവാക്കാൻ കാരണം അതിന് മുൻപ് അഭിനയിച്ച സിനിമ: വിജയ് സേതുപതി
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us