/entertainment-new/news/2024/06/03/vettaiyan-rajinikanth-movie-release-date-out

ജൂനിയർ എൻടിആറുമായി ഏറ്റുമുട്ടാൻ 'തലൈവർ'; വേട്ടയ്യൻ റീലീസ് തിയതി പുറത്ത്

വലിയ സ്റ്റാർ കാസ്റ്റിലൊരുങ്ങുന്ന ചിത്രമാണ് വേട്ടയ്യൻ.

dot image

രജിനികാന്തിന്റെ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വേട്ടയ്യൻ. ചിത്രത്തിന്റെ റിലീസ് ഈ ഒക്ടോബറിൽ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും തിയതി അറിയിച്ചിരുന്നില്ല. ചിത്രം ഒക്ടോബർ പത്തിന് തിയറ്ററുകളിൽ എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് രജനികാന്ത്. ഹിമാലയ യാത്രയിലാണ് രജിനിയിപ്പോൾ. വേട്ടയ്യൻ ചിത്രീകരണം പൂർത്തിയായെന്നും ഒക്ടോബർ പത്തിന് ചിത്രം റിലീസ് ചെയ്യാൻ അണിയറപ്രവർത്തകർ തീരുമാനിച്ചതായും രജനി പറയുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അങ്ങനെ എങ്കിൽ ജൂനിയർ എൻടിആറിൻ്റെ 'ദേവര ഭാഗം 1' എന്ന ചിത്രവുമായി വേട്ടയ്യൻ ബോക്സ് ഓഫീസിൽ ഏറ്റുമുട്ടാൻ സാധ്യതയുണ്ട്.

ഒരു യഥാർത്ഥ സംഭവവുമായി ബന്ധപ്പെട്ടുള്ള മുഴുനീള എന്റർടെയ്നാറായിരിക്കും വേട്ടയ്യൻ എന്നാണ് പുറത്തു വരുന്ന അഭ്യൂഹം. മത്രമല്ല, ഒരു പൊലീസ് ഓഫീസറായാണ് താരം അഭിനയിക്കുന്നത് എന്ന് സിനിമ സെറ്റിലെ താരത്തിന്റെ യൂണിഫോമിലുള്ള ചിത്രം പുറത്തു വന്നതിന് പിന്നാലെ റിപ്പോർട്ടുകളെത്തിയിരുന്നു.

ഇത്തവണ ഒരു കിടിലൻ ലാലേട്ടൻ-മമ്മൂക്ക ക്ലാഷ് കാണാം; ഓണം റിലീസിൽ കണ്ണ് വെച്ച് ബസൂക്ക?

മാർച്ചിലാണ് വേട്ടയ്യന്റെ ഷൂട്ട് പൂർത്തിയായത്. വലിയ സ്റ്റാർ കാസ്റ്റിലൊരുങ്ങുന്ന ചിത്രമാണ് വേട്ടയ്യൻ. അമിതാഭ് ബച്ചൻ, റാണ ദഗ്ഗുബാട്ടി, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ, റിതിക സിംഗ്, ദുഷാര വിജയൻ തുടങ്ങിയവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. അനിരുദ്ധ് ചിത്രത്തിന്റെ സംഗീത സംവിധാനവും നിർവഹിക്കുന്നു.

ലോകേഷ് കനകരാജ് സംവിധാനത്തിൽ ഒരുങ്ങുന്ന കൂലി എന്ന ചിത്രത്തിലാണ് രജനികാന്ത് അടുത്തതായി അഭിനയിക്കുന്നത്. ജൂൺ 10 ന് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നതിനു മുന്നോടിയായാണ് താരത്തിന്റെ ഹിമാലയ യാത്ര. രജനികാന്തിന്റെ സ്റ്റൈലും സ്വാഗും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും താരത്തിന്റെ വില്ലൻ ഭാവങ്ങൾ കൂലിയിലൂടെ വീണ്ടും കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നതായും ലോകേഷ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചിത്രം എൽ സി യുവിന്റെ ഭാഗമല്ല. ഇന്ത്യയിലേക്ക് സിംഗപ്പൂര്, ദുബായ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളില് നിന്നുള്ള സ്വര്ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോര്ട്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us