അയ്യോ ഇത് നമ്മളെ ഷാരൂഖ് ഖാൻ തന്നെയാണോ ? വൈറലായി അംബാനി കല്യാണത്തിലെ ലുക്ക്

മുഴുവന് കുടുംബത്തിനൊപ്പമാണ് ഷാരൂഖ് ഇറ്റലിയിലെ ചടങ്ങുകളില് പങ്കെടുത്തത്

dot image

ഇറ്റലിയിൽ നടന്ന ആനന്ദ് അംബാനിയുടെയും രാധിക മെര്ച്ചന്റെയും പ്രീ വെഡ്ഡിംഗ് ഫെസ്റ്റിവലിൽ തിളങ്ങി ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ. ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ ഷാരൂഖ് ഖാന്റെ പുതിയ ലുക്കാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഷാരൂഖിനെ കാണുവാന് ഹോളിവുഡ് താരം ജോണി ഡെപ്പിനെപ്പോലെയുണ്ടെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

ഷാരൂഖ് ഖാനും മകന് അബ്റാം ഖാനും രണ്ബീര് കപൂറുമായി സംസാരിക്കുന്ന വീഡിയോയായാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. ഷാരൂഖ് ഖാന് ബ്ലൂ സ്യൂട്ടും വൈറ്റ് സ്ക്രാഫും ധരിച്ചാണ് നില്ക്കുന്നത്. ഒരു കൂളിംഗ് ഗ്ലാസും ഹെയര് സ്റ്റെലും താടിയും ശരിക്കും ജോണി ഡെപ്പിനെ ഓര്മ്മിപ്പിക്കുന്നു എന്നാണ് വീഡിയോയില് വരുന്ന കമന്റ്. അതേ സമയം ഷാരൂഖിന്റെ മകള് സുഹാന ഖാനും, ഭാര്യ ഗൌരി ഖാനും ഇറ്റലിയിലെ അംബാനി കുടുംബത്തിന്റെ ആഘോഷത്തിന്റെ ചില ചിത്രങ്ങള് പങ്കുവച്ചിട്ടുണ്ട്. മുഴുവന് കുടുംബത്തിനൊപ്പമാണ് ഷാരൂഖ് ഇറ്റലിയിലെ ചടങ്ങുകളില് പങ്കെടുത്തത്.

മെയ് 29 മുതല് ജൂണ് ഒന്ന് വരെയായിരുന്നു അംബാനി കുടുംബത്തിലെ പ്രീ വെഡ്ഡിംഗ് ആഘോഷം. ആഡംബര കപ്പലില് ഏകദേശം 800 അതിഥികളാണ് ആഘോഷത്തില് പങ്കെടുത്തത്. സൽമാൻ ഖാൻ, രൺബീർ കപൂർ, ആലിയ ഭട്ട്, രൺവീർ സിങ് തുടങ്ങിയ താരനിര തന്നെ ചടങ്ങിന് എത്തിയിരുന്നു. ഇറ്റലിയിൽ നിന്ന് തെക്കൻ ഫ്രാൻസിലേക്ക് ആയിരിക്കും കപ്പൽ സഞ്ചരിച്ചത്. ഫ്രാൻസിന്റെ തെക്ക് ഭാഗത്തേക്കുള്ള 4,380 കിലോ മീറ്ററായിരുന്നു യാത്ര. അതിഥികള്ക്കായി 600 ഹോസ്പിറ്റാലിറ്റി സ്റ്റാഫുകളും കപ്പലില് ഉണ്ടായിരുന്നു. മൂന്ന് ദിവസത്തെ ആഘോഷത്തിന് പ്രത്യക ഡ്രസ്സ് കോഡ് ഉണ്ടായിരുന്നു. ആഘോഷത്തിൽ മൊബൈൽ ഫോൺ നിരോധിച്ചതായി വിവരങ്ങൾ ഉണ്ടായിരുന്നു.

കോളിവുഡെ പുടിച്ച പേ ഒടിടിയിലേക്ക്; ഡിജിറ്റൽ സ്ട്രീമിങ്ങിനൊരുങ്ങി അരൺമനൈ 4

2024 ജൂലൈ 12 നാണ് ഇവരുടെ ആഡംബര വിവാഹം. മൂന്ന് ദിവസങ്ങളിലായി ജിയോ വേൾഡ് കണ്വെൻഷൻ സെന്ററിലാണ് ആഘോഷങ്ങള് നടക്കുന്നത്. ഗുജറാത്തിലെ ജാംനഗറിൽ മാർച്ച് 1 മുതൽ 3 വരെ മൂന്ന് ദിവസത്തെ ആഘോഷം മുകേഷ് അംബാനി സംഘടിപ്പിച്ചിരുന്നു. ആദ്യത്തെ പ്രീ വെഡിങ് പാർട്ടി ആയിരുന്നു അത്.

dot image
To advertise here,contact us
dot image