
May 16, 2025
05:43 AM
പുറത്തിറങ്ങി രണ്ടാം വാരത്തിലെത്തി നില്ക്കുമ്പോള് വലിയൊരു വിജയമായി മാറുകയാണ് ബിജു മേനോന് - ആസിഫ് അലി കോംബോയില്‍ ജിസ് ജോയ് സംവിധാനം ചെയ്ത തലവന്‍ എന്ന ചിത്രം. ചിത്രത്തിന്റെ വിജയാഘോഷത്തിലിതാ ഇപ്പോള്‍ മന്ത്രി വിഎന്‍ വാസവനും പങ്കുചേര്‍ന്നിരിക്കുന്നു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രത്തിലാണ് വിഎന്‍ വാസവന് തലവന്‍ ടീമിന്റെ കൂടെ നില്‍ക്കുന്നത് കാണാന്‍ സാധിക്കുക.
രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്നങ്ങളാണ് തലവന്‍ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ശ്രീനിയേട്ടൻ തന്നൊരു ടിപ്പായിരുന്നു അത്, വിനീതും പിന്നീട് ആ ടിപ്പ് പറഞ്ഞിട്ടുണ്ട്: ജിസ് ജോയ്അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം& പശ്ചാത്തലസംഗീതം - ദീപക് ദേവ്, ഛായാഗ്രഹണം - ശരൺ വേലായുധൻ. എഡിറ്റിംഗ് - സൂരജ് ഇ എസ്, കലാസംവിധാനം - അജയൻ മങ്ങാട്, സൗണ്ട് - രംഗനാഥ് രവി, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യൂം - ജിഷാദ് തുടങ്ങിയവരാണ് മറ്റു അണിയറപ്രവർത്തകർ.