
രജനികാന്തിന്റെ സൂപ്പർ ഹിറ്റ് ചിത്രം 'പേട്ട'യ്ക്ക് ശേഷം കാർത്തിക് സുബ്ബരാജും രജനികാന്തും വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ട്. സൂപ്പർസ്റ്റാർ തന്നെ ഒരു സിനിമയ്ക്ക് വിളിച്ചാൽ തീർച്ചയായും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുമെന്ന് സംവിധായകൻ ഒരഭിമുഖത്തിൽ പറഞ്ഞതിന് പിന്നാലെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നതായുള്ള വാർത്തകളെത്തുന്നത്.
ഈയടുത്ത് വികടൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് കാർത്തിക് രജനികാന്തിനോട് വ്യത്യസ്ത കഥകൾ പറഞ്ഞതായി വെളിപ്പെടുത്തിയത്. എന്നാൽ ഒന്നും അദ്ദേഹത്തിന് ചേരുന്ന കഥാപാത്രങ്ങളല്ലായിരുന്നു എന്നും കാർത്തിക് പറഞ്ഞു. 2019-ൽ പുറത്തിറങ്ങിയ പേട്ട ബോക്സ് ഓഫീസിൽ വലിയ ചലനമുണ്ടാക്കിയ ചിത്രമാണ്. ചിത്രം റിലീസ് ചെയ്ത് ആദ്യ ദിവസങ്ങളിൽ സമ്മിശ്ര അഭിപ്രായങ്ങളാണ് എത്തിയതെങ്കിലും പിന്നീട് പേട്ട ശ്രദ്ധിക്കപ്പെട്ടിരുന്നു.
ജ്ഞാനവേല് സംവിധാനത്തിൽ ഒരുങ്ങുന്ന 'വേട്ടയ്യന്' എന്ന സിനിമയുടെ ചിത്രീകരണമാണ് രജനികാന്ത് ഇപ്പോൾ അവസാനിപ്പിച്ചത്. ഇതിന് ശേഷം ലോകേഷ് കനകരാജിനൊപ്പം 'കൂലി' എന്ന ചിത്രത്തിലും താരം നായകനാകുന്നുണ്ട്. ജൂണ് അവസാനത്തോടെ കൂലിയുടെ ചിത്രീകരണം ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിലേക്ക് സിംഗപ്പൂര്, ദുബായ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളില് നിന്നുള്ള സ്വര്ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക.
പാകിസ്താനിൽ നിന്ന് എകെ 47, നിരീക്ഷിക്കാൻ എഴുപതോളം പേർ; സൽമാൻ ഖാനെ അപായപ്പെടുത്താൻ ശ്രമമെന്ന് പൊലീസ്