ഇത് ഒരൊന്നൊന്നര ജയറാം ലുക്ക്; 'സുര്യ 44'-ൽ പുതിയ താരത്തെ പരിജയപ്പെടുത്തി കാർത്തിക് സുബ്ബരാജ്

മുടി പുറകിലേക്ക് ചീകിയൊതുക്കി കറുത്ത കണ്ണട വെച്ചു നിൽക്കുന്ന ജയറാമാണ് പോസ്റ്ററിലുള്ളത്

dot image

സൂര്യയും കാർത്തിക് സുബ്ബരാജും ഒന്നിക്കുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ ജയറാമും. ജയറാമിനെ സ്വാഗതം ചെയ്തുകൊണ്ട് കർത്തിക് സുബ്ബരാജാണ് ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചത്. മുടി പുറകിലേക്ക് ചീകിയൊതുക്കി കറുത്ത കണ്ണട വെച്ചു നിൽക്കുന്ന ജയറാമാണ് പോസ്റ്ററിലുള്ളത്.

അഭിനയത്തിൽ വൈവിധ്യതയും നർമ്മവും ജീവശ്വാസമാക്കിയ മനുഷ്യൻ, സൂര്യ44ൻ്റെ പ്രതിഭകൾക്കൊപ്പം ജയറാമും. ജയറാം സാറിന് സ്വാഗതം എന്നാണ് പോസ്റ്ററിനൊപ്പം കാർത്തിക് കുറിച്ചത്. 'ലവ് ലാഫ്റ്റർ വാർ' എന്ന ടാഗ്ലൈനോടെയുള്ള സിനിമ ആക്ഷനും പ്രാധാന്യം നൽകുന്ന പ്രണയകഥയായിരിക്കുമെന്നാണ് സൂചന.

സൂര്യ-ജ്യോതികയുടെ 2ഡി എൻ്റർടെയ്ൻമെൻ്റും കാർത്തിക് സുബ്ബരാജിൻ്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം ജൂൺ ആദ്യവാരം ആൻഡമാനിൽ ആരംഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. മലയാളത്തിൽ നിന്ന് ജോജു ജോർജും സിനിമയിൽ സുപ്രധാനമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നേരത്തെ കാർത്തിക് സുബ്ബരാജിന്റെ 'ജഗമേ തന്തിരം' എന്ന സിനിമയിലും ജോജു ഭാഗമായിരുന്നു.

dot image
To advertise here,contact us
dot image