ഉലക നായകന് സല്യൂട്ടടിച്ച് സ്വീകരണം; 'ഇന്ത്യൻ 2' ഓഡിയോ ലോഞ്ചിന് മുൻപേ യൂട്യൂബിൽ 'അനിരുദ്ധ് റാംപേജ്'

അനിരുദ്ധിന്റെ പാട്ടിനെ നിരവധി പേരാണ് ആഘോഷമാക്കിയിരിക്കുന്നത്

dot image

കോളിവുഡ് പ്രേക്ഷകർ കാത്തിരിക്കുന്ന ഉലക നായകൻ ചിത്രമാണ് 'ഇന്ത്യൻ 2'. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ചെന്നൈയിൽ ബ്രഹ്മാണ്ഡ ഓഡിയോ ലോഞ്ചാണ് നടക്കുന്നത്. ഗംഭീര പരിപാടി വേദിയിൽ അരങ്ങേറുമ്പോൾ ചിത്രത്തിലെ മുഴുവൻ ട്രാക്കും യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ.

ആറ് പാട്ടുകളാണ് ചിത്രത്തിന് വേണ്ടി നിർമ്മിച്ചിരിക്കുന്നത്. ഈ ആറ് പാട്ടുകളും ബാക്ക്ഗ്രൌണ്ട് സ്കോറും ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് ആണ്. തമിഴിൽ ഈ അടുത്ത കാലത്തായി ഇറങ്ങിയിരിക്കുന്ന ഒട്ടുമിക്ക ഹിറ്റ് സിനിമകൾക്കും സംഗീതം നിർവഹിച്ചിരിക്കുന്നത് അനിരുദ്ധാണ്. മാത്രമല്ല, ഈ പട്ടുകളെല്ലാം ട്രെൻഡ് കൂടിയാണ്. ആ പട്ടികയിലേക്കാണ് ഇന്ത്യൻ 2-ലെ പാട്ടുകൾ കൂടി എത്തുന്നത്.

അനിരുദ്ധിന്റെ പാട്ടിനെ നിരവധി പേരാണ് ആഘോഷമാക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ അനിരുദ്ധിന്റെ ഇന്ത്യൻ 2-ലെ പാട്ടുകളെ കുറിച്ച് പറയുന്ന പോസ്റ്റുകളും കുറവല്ല.

ജൂലൈ 12-നാണ് ഇന്ത്യൻ 2 റിലീസ് ചെയ്യുന്നത്. ഇന്ത്യനിൽ എ ആർ റഹ്മാനാണ് സംഗീതം നിർവ്വഹിച്ചത്. സിദ്ധാർത്ഥ്, എസ് ജെ സൂര്യ, രാകുൽ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കർ, കാളിദാസ് ജയറാം, നെടുമുടി വേണു, വിവേക്, ബോബി സിംഹ, ഗുരു സോമസുന്ദരം, മനോബാല, വെണ്ണെല കിഷോർ, ദീപ ശങ്കർ തുടങ്ങിയവർ ഇന്ത്യൻ 2ൽ അഭിനേതാക്കളാണ്. ലൈക്ക പ്രൊഡക്ഷൻസും റെഡ് ജെയ്ന്റ് മൂവീസും ചേന്നാണ് നിർമ്മാണം.

dot image
To advertise here,contact us
dot image