
സൂരി, ഉണ്ണി മുകുന്ദൻ, ശശികുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആർ എസ് ദുരൈ സെന്തിൽകുമാർ സംവിധാനം ചെയ്ത റൂറൽ ആക്ഷൻ ഡ്രാമ ഗരുഡൻ കഴിഞ്ഞ ദിവസമാണ് റിലീസിനെത്തിയത്. തമിഴ് മക്കൾ കാത്തിരുന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. റിലീസ് ദിവസം തന്നെ ചിത്രത്തിന് 2.5 കോടി രൂപയാണ് നേടിയിരിക്കുന്നത്. ആദ്യ ഷോയ്ക്ക് ശേഷം തിയേറ്റർ ഓക്യുപെൻസി കൂടുന്നതിനാൽ വാരാന്ത്യത്തിൽ അഞ്ച് കോടി ചിത്രം കളക്ട് ചെയ്യുമെന്നാണ് പ്രവചനം.
രണ്ട് സുഹൃത്തുക്കൾ തമ്മിലുള്ള ബന്ധവും അതിൽ പിന്നീടുണ്ടാകുന്ന സംഘർഷങ്ങളും ഭിന്നതയുമൊക്കെയാണ് ഗരുഡൻ എന്ന ചിത്രം പറയുന്നത്. സമുദ്രക്കനി, ദിഷ്യന്ത്, ആർ വി ഉദയകുമാർ, വടിവുക്കരസൈ, ശിവദ, മൈം ഗോപി, രോഷിണി ഹരിപ്രിയൻ, ബ്രിഗഡ സാഗ, രേവതി ശർമ്മ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.
യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാണവും കഥയും നിർവഹിച്ചിരിക്കുന്നത് സംവിധായകൻ വെട്രിമാരനാണ്. സൂരി ലീഡ് റോളിലെത്തുന്ന മൂന്നാമത്തെ ചിത്രമാണ് ഗരുഡൻ. 'വിടുതലൈ പാർട്ട് 1', 'കോട്ടുകാലി' തുടങ്ങിയവയാണ് താരത്തിന്റെ മറ്റ് രണ്ട് ചിത്രങ്ങൾ.
'നാൻ വീഴ്വേൻ എൻട്ര് നിനയ്ത്തായോ...' അവർ വീണ്ടും ഒന്നിക്കുന്നു...; പങ്കുവെച്ച് കാർത്തിക് സുബ്ബരാജ്