/entertainment-new/news/2024/06/01/ajith-siruthai-siva-combo-again-waiting-for-the-official-announcement

ആ ഹിറ്റ് കോംബോ വീണ്ടും, അജിത്തിന് അടുത്ത ബ്ലോക്ക് ബസ്റ്റർ ആകുമോ ചിത്രം

മഗിഴ് തിരുമേനിയുടെ സംവിധാനത്തിലൊരുങ്ങുന്ന വിഡാ മുയര്ച്ചി എന്ന ചിത്രമാണ് അജിത്തിന്റേതായി റിലീസ് ചെയ്യാനിരിക്കുന്നത്

dot image

തമിഴ് സൂപ്പർതാരം അജിത്തും സംവിധായകൻ സിരുത്തൈ ശിവയും വീണ്ടും ഒന്നിക്കുന്നു. വീരം, വേതാളം, വിവേകം, വിശ്വാസം എന്നിങ്ങനെ സൂപ്പർ ഹിറ്റുകൾ തീർത്ത കോംബോ ആണ് ഇരുവരുടെയും. ഇവർ ഒന്നിക്കുമ്പോൾ ആരാധകരും വലിയ പ്രതീക്ഷയിലാണ്. സിരുത്തൈയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം കങ്കുവയിൽ ചില സീനുകൾ അജിത്ത് കാണുകയും സംവിധായകനുമായി വീണ്ടും ഒരു ചിത്രത്തിൽ ഒരുമിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതായും പ്രചാരങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇവർ വീണ്ടും ഒരുമിക്കുന്നു എന്ന വാർത്തകൾ പരക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്.

2019 ൽ പുറത്തിറങ്ങിയ വിശ്വാസമാണ് ഇവർ ഒന്നിച്ച അവസാന ചിത്രം. നയൻതാരയായിരുന്നു ചിത്രത്തിൽ നായിക. ചിത്രം തമിഴ് നാട്ടിൽ ബ്ലോക്ക് ബസ്റ്റർ ആയിരുന്നു. ആഗോളതലത്തിൽ ചിത്രം 204 കോടി രൂപയാണ് നേടിയിരുന്നത്. മകിഴ് തിരുമേനി സംവിധാനത്തിലൊരുങ്ങുന്ന വിടാമുയർച്ചി എന്ന ചിത്രമാണ് അജിത്തിന്റേതായി റിലീസ് ചെയ്യാനിരിക്കുന്നത്. ചിത്രത്തിന്മേൽ വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. തൃഷയാണ് ചിത്രത്തിൽ നായികയാകുന്നത്. 100 കോടി രൂപയ്ക്കാണ് സിനിമയുടെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ പതിപ്പുകൾ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ട്. ഇത് അജിത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ തുകയാണ്. ലൈക്ക പ്രൊഡക്ഷന്സിന്റെ ബാനറിൽ സുഭാസ്കറാണ് ആണ് ചിത്രം നിർമിക്കുന്നത്.

'നാൻ വീഴ്വേൻ എൻട്ര് നിനയ്ത്തായോ...' അവർ വീണ്ടും ഒന്നിക്കുന്നു...; പങ്കുവെച്ച് കാർത്തിക് സുബ്ബരാജ്

ചിത്രത്തിന്റെ സംവിധായകനായി ലൈക്ക പ്രൊഡക്ഷൻസ് ആദ്യം തീരുമാനിച്ചത് വിഘ്നേശ് ശിവനെ ആയിരുന്നു. എന്നാൽ പിന്നീട് വിഘ്നേഷ് ശിവനെ മാറ്റുകയും മകിഴ് തിരുമേനിയെ സംവിധായകനായി കൊണ്ടുവരുകയുമായിരുന്നു. അജിത്തിന്റെ തുനിവിനും വലിമൈയ്ക്കും ഛായാഗ്രഹണം നിർവഹിച്ച നീരവ് ഷാ ആണ് 'വിടാമുയർച്ചിയുടെയും ഛായാഗ്രഹണം. അജിത്തിന്റെ തുനിവാണ് ഒടുവില് പ്രദര്ശനത്തിന് എത്തിയത്. മികച്ച വിജയമായി മാറിയിരുന്നു ചിത്രം. സംവിധാനം നിര്വഹിച്ചത് എച്ച് വിനോദായിരുന്നു. ബാങ്ക് കൊള്ളയടിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചിത്രത്തിന്റെ പ്രമേയം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us