
അക്ഷയ് കുമാറും ടൈഗര് ഷറോഫും മുഖ്യവേഷങ്ങളിലെത്തിയ ചിത്രമാണ് 'ബഡേ മിയാന് ഛോട്ടേ മിയാന്'. വമ്പൻ ബജറ്റിലും വലിയ ഹൈപ്പിലുമെത്തിയ സിനിമ തിയേറ്ററുകളിൽ ആദ്യ ദിനം മുതൽ തകർന്നടിയുകയായിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടിയില് എത്താന് പോവുകയാണ്. ജൂൺ ആറ് മുതൽ ചിത്രം നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്യും.
2024 ഏപ്രിലിലെ ഈദ് ദിനത്തിൽ തീയറ്ററില് എത്തിയ ചിത്രം 350 കോടിയോളം ബജറ്റിലാണ് ഒരുക്കിയത്. 95 കോടി മാത്രമാണ് സിനിമ തിയേറ്ററുകളിൽ നിന്ന് നേടിയത്. അലി അബ്ബാസ് സഫർ സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജാണ് പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. സോനാക്ഷി സിൻഹ, മാനുഷി ചില്ലർ, അലയ എഫ് എന്നിവരാണ് നായികമാർ.
എല്ലാവരും അടിച്ചു കേറി വാ...; വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി നാളെ മുതൽ, ബുക്കിങ് ആരംഭിച്ചുഅലി അബ്ബാസ് സഫറും ആദിത്യ ബസുവും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം വഷു ഭഗ്നാനി, ദീപ്ഷിഖ ദേശ്മുഖ്, ജാക്കി ഭഗ്നാനി, ഹിമാൻഷു കിഷൻ മെഹ്റ, അലി അബ്ബാസ് സഫർ എന്നിവരാണ്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.