'എന്റെ പൊന്നു ജോസേ...' സൗദിയും മമ്മൂട്ടിയുടെ അടിയിൽ വീണു, റെക്കോർഡ് കളക്ഷൻ

'ആവേശം' എന്ന ചിത്രത്തിന്റെ ലൈഫ് ടൈം കളക്ഷനും ആദ്യ ആഴ്ച കൊണ്ട് തന്നെ ടർബോ കടത്തിവെട്ടി

dot image

മമ്മൂട്ടി നായകനായെത്തിയ മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'യുടെ കുതിപ്പ് കേരളത്തിൽ മാത്രമല്ല. ലോകരാജ്യങ്ങളിൽ മമ്മൂട്ടി ചിത്രം ആദ്യ ആഴ്ച പിന്നിടുമ്പോൾ വൻ കുതിപ്പ് തുടരുകയാണ്. നാല് ദിവസം കൊണ്ട് 52 കോടി രൂപയാണ് ലോകമെമ്പാടുമുള്ള കളക്ഷൻ. സൗദി അറേബ്യയിൽ 32,000 ആളുകളാണ് ആദ്യ ആഴ്ചയിൽ ടർബോ കാണാൻ എത്തിയത്. 'മഞ്ഞുമ്മൽ ബോയ്സ്' ഒഴികെ ബാക്കിയെല്ലാ മലയാള ചിത്രങ്ങളെയും പിന്തള്ളിയാണ് ടാർബോയുടെ ഈ കുതിപ്പ്. 'ആവേശം' എന്ന ചിത്രത്തിന്റെ ലൈഫ് ടൈം കളക്ഷനും ആദ്യ ആഴ്ച കൊണ്ട് തന്നെ ടർബോ കടത്തിവെട്ടി.

എഴുപതോളം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്. സൗദി അറേബ്യയിൽ ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ നേടുന്ന മലയാള ചിത്രമെന്ന റെക്കോർഡും ടർബോ സ്വന്തമാക്കിയിരുന്നു. യുഎഇ ബോക്സ് ഓഫീസിൽ വാർണർ ബ്രദേഴ്സ് ചിത്രം ഫ്യുരിയോസ അടക്കം മറ്റെല്ലാ ചിത്രങ്ങളെയും ബഹുദൂരം പിന്നിലാക്കിയാണ് കുതിക്കുന്നത്. ആദ്യ ദിവസം മുതൽ ചിത്രം റെക്കോർഡുകൾ തീർക്കുകയായിരുന്നു. ബ്രിട്ടനിൽ മമ്മൂട്ടിയുടെ ഏറ്റവും ഉയർന്ന ആദ്യ ആഴ്ച കളക്ഷനാണ് ടർബോയിലൂടെ നേടിയത്. 1 കോടി 60 ലക്ഷം രൂപയാണ് ആദ്യ ആഴ്ച ബ്രിട്ടനിൽ നിന്ന് സ്വന്തമാക്കിയത്. ഓസ്ട്രേലിയയിലും ടർബോ റെക്കോർഡുകൾ തീർക്കുന്നു. മമ്മൂട്ടി ചിത്രങ്ങളിൽ ഏറ്റവും ഉയർന്ന ആദ്യ ആഴ്ച കളക്ഷനും ടർബോയ്ക്ക് സ്വന്തം. 84 ലക്ഷം രൂപയാണ് ഓസ്ട്രേലിയയിൽ ആദ്യ ആഴ്ച പിന്നിടുമ്പോൾ ചിത്രം നേടിയിരിക്കുന്നത്.

കേരളത്തിൽ നിന്ന് മാത്രം ആദ്യ ദിനം 6.2 കോടി രൂപയാണ് വാരികൂട്ടിയത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന കളക്ഷനാണ് ഇതോടെ ടർബോ സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ദിനം 224 എക്സ്ട്രാ ഷോകളും രണ്ടാം ദിനം 156 എക്സ്ട്രാ ഷോകളും മൂന്നാം ദിനം 160 ലേറെ എക്സ്ട്രാ ഷോകളും നാലാം ദിനത്തിൽ 140ലധികം എക്സ്ട്രാ ഷോകളാണ് ചാർട്ട് ചെയ്തിരുന്നത്. കേരളത്തിൽ ടർബോയ്ക്കായി ചാർട്ട് ചെയ്തിരുന്നത്. ഒരാഴ്ച പിന്നിടുമ്പോഴും എക്സ്ട്രാ ഷോകൾ കൊണ്ട് ടർബോ നിറയുകയാണ്.

പതുക്കെ തുടങ്ങി, കുതിച്ച് തലവന്; ബോക്സ് ഓഫീസിൽ കോടിത്തിളക്കം

ഇതുവരെ കാണാത്ത മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പും മാസ് ആക്ഷൻ കോമഡി കൊണ്ടും ടർബോ തീയേറ്ററുകളിൽ തീ പടർത്തി. ടർബോ ജോസിന്റെ കിന്റൽ ഇടി കണ്ട് കോരിത്തരിച്ചിരിക്കുകയാണ് പ്രേക്ഷകർ. റെക്കോർഡ് നേട്ടമാണ് ഇതിലൂടെ ടർബോ സ്വന്തമാക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ സിനിമ കരിയറിൽ തന്നെ ഏറ്റവും മികച്ച തുടക്കമാണ് ടർബോയിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് 'ടർബോ'. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ് ഒരുക്കുന്നത്. 'പോക്കിരിരാജ', 'മധുരരാജ' എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് 'ടർബോ.

dot image
To advertise here,contact us
dot image