തഗ് അപഡേറ്റുമായി ഉലക നായകൻ ചിത്രം; ഇത്തവണ ഒരുങ്ങുന്നത് 'വിക്ര'ത്തിനേക്കാൾ വലിയ പ്രൊമോഷൻ

ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ജൂൺ ഒന്നിന് നടക്കും

തഗ് അപഡേറ്റുമായി ഉലക നായകൻ ചിത്രം; ഇത്തവണ ഒരുങ്ങുന്നത് 'വിക്ര'ത്തിനേക്കാൾ വലിയ പ്രൊമോഷൻ
dot image

ഹൈപ്പുകളുടെ ആഘോഷങ്ങളുമായി ഉലകനായകൻ ചിത്രം 'തഗ് ലൈഫ്' അണിയറയിലൊരുങ്ങുകയാണ്. മണിരത്നത്തിൻ്റെ മറ്റൊരു ബിഗ് ബജറ്റ് ചിത്രം കൂടിയെത്തുമ്പോൾ ചിമ്പുവിനൊപ്പം അശോക് സെൽവനും ഭാഗമാകുന്നു എന്ന വാർത്തകൾ കഴിഞ്ഞ ദിവസമെത്തിയിരുന്നു. നിലവിൽ സിനിമയുടെ ചിത്രീകരണം ചെന്നൈയിൽ പുരോഗമിക്കുകയാണ്. ജൂൺ ആദ്യ വാരത്തോടെ ഈ ഷെഡ്യൂൾ അവസാനിക്കുമെന്നാണ് റിപ്പോർട്ട്.

സിനിമയുടെ രണ്ടാം ഷെഡ്യൂൾ വിദേശത്തായിരിക്കും ചിത്രീകരിക്കുക. 1987ൽ പുറത്തിറങ്ങിയ 'നായകന്' ശേഷം മണിരത്നവും കമലും ഒന്നിക്കുന്നു എന്നതാണ് 'തഗ് ലൈഫി'ന്റെ ഏറ്റവും വലിയ പ്രത്യേകത. രവി കെ ചന്ദ്രൻ ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിങ്ങും അൻപറിവ് സംഘട്ടന സംവിധാനവും നിർവ്വഹിക്കുന്നു. മലയാളത്തിൽ നിന്ന് ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ് തുടങ്ങിയവരും തഗ് ലൈഫിന്റെ ഭാഗമാകുന്നുണ്ട്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റ് മൂവീസും ചേർന്നാണ് തഗ് ലൈഫ് നിർമ്മിക്കുന്നത്. സിമ്പു, തൃഷ, ഗൗതം കാർത്തിക് എന്നിവരും സിനിമയുടെ ഭാഗമാണ്.

അതേസമയം കമൽ ഹാസന്റെ 'ഇന്ത്യൻ 2' റിലീസിനോടടുക്കുകയാണ്. ഇതിനോടനുബന്ധിച്ച് വമ്പൻ പ്രൊമോഷൻ പരിപാടികളാണ് വരാനിരിക്കുന്നതെന്നും വിക്രം സിനിമയേക്കാൾ വലിയ പ്രൊമോഷനായിരിക്കുമെന്നുമാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ജൂൺ ഒന്നിന് നടന്നേക്കും.

1996-ലെ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത 'ഇന്ത്യൻ' ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2. ഇന്ത്യനിൽ എ ആർ റഹ്മാൻ സംഗീതം നിർവ്വഹിച്ചപ്പോൾ അനിരുദ്ധ് രവിചന്ദർ ആണ് രണ്ടാം ഭാഗത്തിന് സംഗീതമൊരുക്കുന്നത്. എന്നാൽ ഇന്ത്യൻ 2 റിലീസിന് മുൻപ് തന്നെ ഇന്ത്യൻ റി റിലീസ് ചെയ്യാനുള്ള തയാറെടുപ്പിലാണ് നിർമ്മാതാക്കൾ. ജൂൺ ഏഴിനാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്.

റിലീസിന് മുൻപെ ഭൈരവയും ബുജ്ജിയും ഒരു വരവ് വരും; ഇത് കുട്ടികൾക്കുള്ള സർപ്രൈസ്
dot image
To advertise here,contact us
dot image