
വിജയ്യെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ദി ഗോട്ട്'. സയൻസ് ഫിക്ഷൻ എന്റർടെയ്നർ ജോണറിൽ കഥ പറയുന്ന സിനിമയുടെ റിലീസിനായി ആരാധകർ അക്ഷമരായി കാത്തിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട് സംഗീത സംവിധായകൻ യുവൻ ശങ്കർ പങ്കുവെച്ച അപ്ഡേറ്റാണ് ശ്രദ്ധ നേടുന്നത്.
ഗോട്ടിനായി വിജയ് രണ്ട് ഗാനങ്ങൾ പാടിയിട്ടുണ്ടെന്നാണ് യുവൻ പറയുന്നത്. തന്റെ സിനിമകൾക്കായി വിജയ് നിരവധി തവണ ഗാനങ്ങൾ പാടിയിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് ഒരു ചിത്രത്തിൽ വിജയ് രണ്ട് പാട്ടുകൾ പാടുന്നത്. അതിനാൽ തന്നെ ആരാധകർ ഏറെ ആവേശത്തിലാണ്.
വിജയ് ഡബിൾ റോളിൽ എത്തുന്ന സിനിമ സെപ്തംബർ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്. മീനാക്ഷി ചൗധരി, സ്നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കോളിവുഡിന് ആശ്വാസമായി അരണ്മനൈ; മൂന്ന് ആഴ്ച കൊണ്ട് നേടിയത് മികച്ച കളക്ഷൻകെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിര്വഹിക്കുന്നത് സിദ്ധാര്ഥയാണ്. വെങ്കട് പ്രഭുവിന്റെ ഈ ചിത്രത്തിനായി വിജയ് ആരാധകരും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.