ഇതൊക്കെ വലിയ കാര്യമാണോ? കാർ ചെയ്സിൽ ഞെട്ടിച്ച് മമ്മൂട്ടി; ടർബോ ബിടിഎസ്

ആഗോളതലത്തിൽ 50 കോടിയിലധികം രൂപയാണ് സിനിമ ഇതുവരെ നേടിയിരിക്കുന്നത്

dot image

മമ്മൂട്ടിയുടെ മാസ് എന്റർടെയ്നർ തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. ആഗോളതലത്തിൽ 50 കോടിയിലധികം രൂപയാണ് സിനിമ ഇതുവരെ നേടിയിരിക്കുന്നത്. ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമായ സിനിമയിൽ ഏറെ കയ്യടി വാങ്ങിയ രംഗങ്ങളിൽ ഒന്നായിരുന്നു മമ്മൂട്ടിയുടെ കാര് ചെയ്സ് സീൻ. ഇപ്പോഴിതാ ആ രംഗത്തിന്റെ ബിടിഎസ്സാണ് ശ്രദ്ധ നേടുന്നത്.

ക്യാമറ ഘടിപ്പിച്ച വാഹനത്തിൽ മമ്മൂട്ടി ഡ്രിഫ്റ്റ് ചെയ്യുന്നതായാണ് വീഡിയോയിലുള്ളത്. ഡ്യൂപ്പിന്റെ സഹായമില്ലാതെ താരം തന്നെ ചെയ്ത ചെയ്സ് സീൻ ആരാധകരിൽ വലിയ ആവേശമാണുണ്ടാക്കിയിരിക്കുന്നത്.

വമ്പന് സ്ക്രീന് കൗണ്ടുമായാണ് ചിത്രം കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും വിദേശ മാര്ക്കറ്റുകളിലും ടർബോ 23 ന് എത്തിയത്. ഇതര സംസ്ഥാനങ്ങളില് മാത്രം 364 സ്ക്രീനുകളിലാണ് ചിത്രം പ്രദര്ശനം ആരംഭിച്ചത്. മിഥുന് മാനുവല് തോമസ് ആണ് ചിത്രത്തിന് തിരക്കഥ . 2 മണിക്കൂർ 35 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.

മമ്മൂട്ടി കമ്പനിയുടെ നിർമ്മാണത്തിലൊരുങ്ങുന്ന അഞ്ചാമത്തെ ചിത്രമാണ് ടർബോ. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്.

dot image
To advertise here,contact us
dot image