
സൂര്യയെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമാണ് ഗജിനി. അസിനും നയൻതാരയും നായികമാരായെത്തിയ ചിത്രം കേരളത്തിൽ റീ റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇൻഡസ്ട്രി ട്രാക്കറായ ഗിരീഷ് ജോഹറാണ് സിനിമയുടെ റീ റിലീസിനെക്കുറിച്ച് റിപ്പോർട്ട് ചെയ്തത്. ജൂൺ ഏഴിനാണ് ചിത്രം കേരളത്തിൽ വീണ്ടുമെത്തുക എന്നാണ് സൂചന.
Original Cult Classic #Ghajini is being re released on Kerala mkt on 7th June, with newn digitized version.... @Suriya_offl @ARMurugadoss @Jharrisjayaraj #Asin @NayantharaU ...💥👊🏼❤️🔥☄️ pic.twitter.com/wPIKkkulw4
— Girish Johar (@girishjohar) May 26, 2024
2005ൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് ഗജിനി. ക്രിസ്റ്റഫർ നോളന്റെ മെമെന്റോ എന്ന ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുങ്ങിയ ആഗോളതലത്തിൽ 50 കോടിക്ക് മുകളിൽ നേടിയിരുന്നു. റിയാസ് ഖാൻ, മനോബാല, പ്രദീപ് റാവത്, സത്യൻ, കരാട്ടേ രാജ്, എന്നിവരും പ്രധാന വേഷങ്ങളില് ഉണ്ടായിരുന്നു. ഹാരിസ് ജയരാജായിരുന്നു ചിത്രത്തിന് സംഗീതം ഒരുക്കിയത്.
അതേസമയം കങ്കുവ എന്ന ചിത്രമാണ് സുര്യയുടേതായി റിലീസിന് ഒരുങ്ങുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരം ബോബി ഡിയോളാണ് പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദിഷാ പഠാണിയാണ് നായിക. ഐമാക്സ് ഫോര്മാറ്റിലും കങ്കുവ പ്രദര്ശനത്തിന് എത്തുക. ഈ വർഷം പകുതിയോടെ എത്തുന്ന സിനിമ 38 ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്.
കാർത്തിക് സുബ്ബരാജിനൊപ്പം ഒരു ചിത്രവും സുര്യയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. സൂര്യ 44 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന സിനിമയിൽ പൂജ ഹെഗ്ഡെ നായികയാകുമെന്ന് റിപ്പോർട്ടുകളുണ്ട്. സൂര്യയും പൂജയും ആദ്യമായാണ് ഒരു സിനിമയിൽ ജോഡികളായെത്തുന്നത്. സൂര്യയുടെ 2ഡി എൻ്റർടെയ്ൻമെൻ്റും കാർത്തിക് സുബ്ബരാജിൻ്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.