/entertainment-new/news/2024/05/25/the-first-single-from-kunchacko-bobans-grrr

സിംഗത്തെ പിടിക്കുന്നതിനേക്കാൾ പാടാണ് റെജിയെ പിടിക്കാൻ; 'ഗർർർ'-ലെ ആദ്യ ഗാനം പുറത്ത്

ജൂണ് 14-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഗർർർ എത്തും

dot image

കുഞ്ചാക്കോ ബോബന്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജെയ് കെ സംവിധാനം ചെയ്യുന്ന 'ഗർർർ' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'ദുരിതമീ പ്രണയം' എന്നു തുടങ്ങുന്ന ഗാനത്തിന്റെ രചന മനു മഞ്ജിത്തും സംഗീതം ഡോണ് വിന്സെന്റും ആണ് നിര്വഹിച്ചിരിക്കുന്നത്. ബെന്നി ദയാലാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

'എസ്ര' എന്ന സിനിമയ്ക്കു ശേഷം ജെയ് കെ സംവിധാനം ചെയ്യുന്ന 'ഗർർർ'ന്റെ മുന്പ് പുറത്തിറങ്ങിയ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. കുഞ്ചാക്കോ ബോബനെയും സുരാജിനെയും കൂടാതെ ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള മോജോ എന്ന സിംഹവും 'ദർശൻ' എന്നു പേരുള്ള സിംഹമായി ചിത്രത്തില് പ്രത്യക്ഷപ്പെടുന്നുണ്ട്. ഷാജി നടേശന്, തമിഴ് നടന് ആര്യ എന്നിവര് ചേര്ന്ന് നിര്മ്മിക്കുന്ന ചിത്രം ജൂണ് 14-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പുറത്തിറങ്ങും.

ഗര്ര്ര്-ന്റെ സഹനിര്മ്മാണം നിര്വഹിച്ചിരിക്കുന്നത് സിനിഹോളിക്സ് ആണ്. സംവിധായകന് ജയ് കെയും പ്രവീണ് എസും ചേര്ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സംവിധായകനായ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷന് ഡിസൈനര് എന്നതും 'ഗര്ര്ര്...'-ന്റെ പ്രത്യേകതയാണ്.

ഛായാഗ്രഹണം: ജയേഷ് നായർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മിഥുൻ എബ്രഹാം, എഡിറ്റർ: വിവേക് ഹർഷൻ, പശ്ചാത്തല സംഗീതം: ഡോൺ വിൻസെന്റ്, സംഗീതം: ഡോൺ വിൻസെൻ്റ്, കൈലാസ് മേനോൻ, ടോണി ടാർസ്, ഗാനരചന: മനു മഞ്ജിത്, കലാസംവിധാനം: രഖിൽ, പ്രൊഡക്ഷൻ കൺട്രോളർ: ഷബീര് മലവട്ടത്ത്, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ, VF: എഗ് വൈറ്റ് വിഎഫ്എക്സ്, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം: സമീറ സനീഷ്, അഡീഷണൽ ഡയലോഗുകൾ: RJ മുരുകൻ, ക്രിയേറ്റീവ് ഡയറക്ടർ: ആൽവിൻ ഹെൻറി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മിറാഷ് ഖാൻ, വരികൾ: വൈശാഖ് സുഗുണൻ, ഡിസൈൻ: ഇല്യുമിനാര്ട്ടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, പിആര്ഒ: ആതിര ദിൽജിത്ത്.

'പ്രതിഫലം വാങ്ങിയ പാട്ടിൽ സംഗീത സംവിധായകന് അവകാശമില്ല'; പ്രതികരിച്ച് 'മാർക്ക് ആന്റണി' നിർമ്മാതാവ്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us