
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന എമ്പുരാൻ ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും പ്രേക്ഷകർ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനിൽ നിന്നും നടൻ ബൈജു പങ്കുവച്ച ചിത്രവും അതിന് കലാഭവൻ ഷാജോൺ നൽകിയ കമന്റും ശ്രദ്ധ നേടുകയാണ്.
പൃഥ്വിരാജ്, ഇന്ദ്രജിത്ത്, മുരളി ഗോപി തുടങ്ങിയവർക്കൊപ്പമുള്ള ചിത്രമാണ് ബൈജു പങ്കുവെച്ചത്. 'എമ്പുരാൻ ലോഡിങ്... ഷൂട്ട് അറ്റ് ട്രിവാൻഡ്രം വിത്ത് ദി ടീം' എന്ന കുറിപ്പോടെയാണ് നടൻ ചിത്രം പങ്കുവെച്ചത്. ഈ ചിത്രത്തിന് താഴെ ‘ദുഷ്ടാ എന്നെ വെടിവച്ചു കൊന്നിട്ടു നിന്നു ചിരിക്കുന്നോ?' എന്നായിരുന്നു കലാഭവൻ ഷാജോൺ കമന്റ് ചെയ്തത്.
എമ്പുരാന്റെ ആദ്യ ഭാഗമായ ലൂസിഫറിൽ മുരുകൻ എന്ന രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് ബൈജു എത്തിയത്. അലോഷി എന്ന കഥാപാത്രത്തെയാണ് ഷാജോൺ അവതരിപ്പിച്ചത്. സിനിമയുടെ അവസാന രംഗങ്ങളിൽ ബൈജുവിന്റെ മുരുകൻ എന്ന കഥാപാത്രം ഷാജോണിന്റെ അലോഷിയെ വെടിവെച്ചുകൊല്ലുകയാണ്. ആ രംഗത്തിൽ ബൈജു പറയുന്ന ‘ഒരു മര്യാദയൊക്കെ വേണ്ടടേ’ എന്ന ഡയലോഗും വലിയ ഹിറ്റായിരുന്നു.
അതേസമയം എമ്പുരാന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. ലൂസിഫറിലെ പ്രധാന താരങ്ങളായ ടൊവിനോ തോമസ്, മഞ്ജു വാര്യര്, ഫാസില് തുടങ്ങിയവരും രണ്ടാം ഭാഗത്തിൽ ഉണ്ടാകും. ചിത്രത്തിൽ മലയാളത്തിന്റെ പ്രിയ താരങ്ങളായ സുരാജ് വെഞ്ഞാറമ്മൂടും ഷൈൻ ടോം ചാക്കോയും ഉണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
അന്ന് മമ്മൂക്കയ്ക്ക് അച്ഛൻ റോളുകൾ ചെയ്യാമെന്ന് കമന്റ്, ഇന്ന് ടർബോയ്ക്ക് കയ്യടി: എം പത്മകുമാർമുരളി ഗോപി തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും തിരക്കഥാകൃത്ത്. സുജിത് വാസുദേവാണ് ഛായാഗ്രണം നിർവഹിക്കുന്നത്. സംഗീത സംവിധാനം ദീപക് ദേവ് ആണ്. ആശിര്വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്സും ചേര്ന്നാണ് നിര്മ്മാണം.