
പുതിയ ചിത്രം 'തലവന്' ലഭിച്ച പ്രേക്ഷക പ്രതികരണത്തിൽ വികാരാധീനനായി ആസിഫ് അലി. സമൂഹമാധ്യമങ്ങളില് ഇപ്പോള് പ്രചരിക്കുന്ന ഒരു വീഡിയോയിലാണ് വികാരാധീനനായ ആസിഫ് അലിയെ കാണാനാവുക. വെള്ളിയാഴ്ച റിലീസായ തലവന്റെ പ്രേക്ഷക പ്രതികരണം കണ്ട സന്തോഷത്താല് കണ്ണുനിറഞ്ഞ് കാറില് പോകുന്ന ആസിഫ് അലിയെ വീഡിയോയില് കാണാം.
#AsifAli after #Thalavan show 🥹 pic.twitter.com/eLc6Nhwrou
— AB George (@AbGeorge_) May 24, 2024
ബിജു മേനോൻ-ആസിഫ് അലി കൂട്ടുകെട്ട് ഒന്നിച്ച ചിത്രം രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്നങ്ങളാണ് പറയുന്നത്. ജിസ് ജോയിയാണ് ചിത്രം സംവിധാനം ചെയ്തത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില് അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേര്ന്നാണ് ചിത്രം നിര്മ്മിച്ചിരിക്കുന്നത്.
പേടിപ്പിക്കാൻ മാളികപ്പുറം ടീം 'സുമതി വളവി'ലേക്ക്; നായകൻ അർജുൻ അശോകൻ, പുതിയ ചിത്രം പ്രഖ്യാപിച്ചുഅനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം& പശ്ചാത്തലസംഗീതം - ദീപക് ദേവ്, ഛായാഗ്രഹണം - ശരൺ വേലായുധൻ. എഡിറ്റിംഗ് - സൂരജ് ഇ എസ്, കലാസംവിധാനം - അജയൻ മങ്ങാട്, സൗണ്ട് - രംഗനാഥ് രവി, മേക്കപ്പ് - റോണക്സ് സേവ്യർ തുടങ്ങിയവരാണ് മറ്റു അണിയറപ്രവർത്തകർ.