
സംവിധായകൻ പാ രഞ്ജിത്തിനെതിരെ പൊലീസിൽ പരാതി. തമിഴ്നാട്ടിൽ കോളിളക്കം സൃഷ്ടിച്ച ദീപക് രാജയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പാ രഞ്ജിത്ത് പങ്കുവെച്ച പോസ്റ്റിന് പിന്നാലെയാണ് പരാതിയെത്തുന്നത്. ദീപക് രാജയുടെ കൊലപാതകം ജാതീയമായ പ്രശ്നങ്ങൾക്ക് കാരണമായിരുന്നു.
ദീപക് രാജ കൊലപാതകവുമായി ബന്ധപ്പെട്ട സംവിധായകന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ വിവാദങ്ങൾക്കാണ് വഴി വെച്ചത്. ബാല മുരളിയെന്നയാളാണ് പരാതി നൽകിയത്. സംവിധായകന്റെ പോസ്റ്റ് തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിൽ ജാതി സംഘർഷമുണ്ടാക്കാൻ കാരണമായെന്നും പരമക്കുടി ഡിഎസ്പി ശബരീനാഥന് ലഭിച്ച പരാതിയിൽ പറയുന്നു.
നെല്ലി-തിരുച്ചെന്തൂർ റോഡിലെ റസ്റ്റോറൻ്റിൽ ഭക്ഷണം കഴിക്കാന്നതിനിടെ ആറംഗ സംഘം ദീപക് രാജയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവം തെക്കൻ ജില്ലകളിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രഞ്ജിത്തിൻ്റെ പോസ്റ്റും ചർച്ചയാകുന്നത്. രാഷ്ട്രീയ നിലപാടുകളെ, സമൂഹത്തിൽ നടക്കുന്ന അനീതികളെ സിനിമയിലൂടെ വിളിച്ചു പറയുന്ന പാ രഞ്ജിത്തിന്റെ പോസ്റ്റുകൾ ഇതിനു മുൻപും ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
വർഷങ്ങൾക്ക് ശേഷം ഹിറ്റ് മേക്കർ ടി എസ് സുരേഷ് ബാബു വീണ്ടുമെത്തുന്നു;അഷ്കർ സൗദാൻ നായകനാകുന്ന 'ഡിഎൻഎ'